വിജയം കട്ടെടുത്തു. ഫിഫക്ക് പരാതിയുമായി മൊറോക്കോ

മോശം റഫറിങ്ങിനെതിരെ ഫിഫക്ക് പരാതി നൽകി മൊറോക്കോ. ബുധനാഴ്ചയായിരുന്നു ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോ പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസിനോട് മൊറോക്കോ പരാജയപ്പെട്ടിരുന്നു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു മൊറോക്കോ ഈ ലോകകപ്പിൽ കാഴ്ചവച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയെയും ബെൽജിയത്തെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുകയും, പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തുകയും, ക്വാർട്ടറിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തിയുമാണ് മൊറോക്കോ സെമിഫൈനലിൽ പ്രവേശിച്ചത്. സെമിഫൈനലിൽ ഫ്രാൻസിനെതിരെ തകർപ്പൻ പ്രകടനമായിരുന്നു മൊറോക്കോ കാഴ്ചവെച്ചത്. പൊരുതിയായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതിരെ മൊറോക്കോ വീണത്. മത്സരത്തിൽ ചില വിവാദങ്ങൾക്ക് വഴിവെക്കുന്ന തീരുമാനങ്ങൾ റഫറിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

images 2022 12 16T121301.370

തിയോ ഹെർണാണ്ടസിനെ ഫൗൾ വച്ചതിന് സോഫിയാൻ ഭൗഫലിന് മഞ്ഞ കാർഡ് നൽകി തീരുമാനം മറ്റൊരു രീതിയിലാക്കിയത് മൊറോക്കോയെ അമ്പരപ്പിച്ചിരുന്നു. ഫ്രാൻസ് ലെഫ്റ്റ് ബാക്ക് താരം ബോക്സിൽ വഴുതി വീണപ്പോൾ താരത്തിൻ്റെ കാൽ ബൗഫലുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും മൊറോക്കോക്ക് അനുകൂലമായി പെനാൽറ്റി വിധിക്കും എന്ന് കരുതിയപ്പോൾ റഫറി റാമോസ് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് വിധിക്കുകയായിരുന്നു. ഇതിനെല്ലാം എതിരെയാണ് ഫിഫയിൽ റഫറിക്കെതിരെ പരാതി നൽകാൻ റോയൽ ഫുട്ബോൾ ഫെഡറേഷൻ ഓഫ് മൊറോക്കോ തീരുമാനിച്ചത്.

images 2022 12 16T121252.563

ഒരു ഫ്രീകിക്കിനിടയിൽ സലീം അമല്ല ബോക്സിൽ വീണപ്പോൾ പെനാൽറ്റി വിധിക്കും എന്ന് മൊറോക്കോ കരുതിയെങ്കിലും റാമോസ് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് നൽകുകയായിരുന്നു. ഈ സംഭവത്തിൽ വാറും അനുവദിച്ചില്ല. മൊറോക്കോ പുറത്തിറക്കിയ സ്റ്റേറ്റ്മെൻ്റ് വായിക്കാം.”മൊറോക്കോ ഫ്രാൻസ് മത്സരം നിയന്ത്രിച്ച സീസർ ആർത്തുറോ റാമോസിനെതിരെ റോയൽ മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനായി എഫ് ആർ എം എഫ് ഇതിന് ബന്ധപ്പെട്ട യോഗ്യതയുള്ള ബോഡിക്ക് അകത്ത് അയച്ചു. നിരവധി ആർട്ടിബ്രേഷൻ സ്പെഷ്യലിസ്റ്റുകളുടെ അഭിപ്രായത്തിൽ രണ്ട് അനിഷേധ്യമായ പിഴവുകളിലെ അടിസ്ഥാനത്തിൽ മൊറോക്കയുടെ തിരഞ്ഞെടുപ്പിനെ നഷ്ടപ്പെടുത്തി.

ഈ ആർട്ടിബ്രേഷൻ സന്ദർഭങ്ങളിൽ വാർ അനുവദിക്കാതിരുന്നതിനെതിരെയും ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഫിഫ ലോകകപ്പ് സെമി ഫൈനലിൽ എടുത്ത ഈ തീരുമാനങ്ങളിൽ ശക്തമായി അപലപിക്കുന്നു.”- കുറിപ്പിൽ പറയുന്നു. ക്രൊയേഷ്യയക്കെതിരെയാണ് മൊറോക്കോയുടെ മൂന്നാം സ്ഥാനക്കാർക്ക് ആയുള്ള പോരാട്ടം. മത്സരം നാളെ 8:30ന് നടക്കും.