വിജയം ആഘോഷിക്കാന്‍ എല്ലാവരും ലൗതാറോയുടെ അടുത്തേക്ക് പോയി. മെസ്സി ചെയ്തത് ഇങ്ങനെ

ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലണ്ടിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ വിജയം.

ഹോളണ്ടിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടത്ത എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനാകുകയായിരുന്നു വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ ആഘോഷം വൈറലായി. അഞ്ചാം കിക്ക് വലയില്‍ എത്തിച്ചാല്‍ വിജയിക്കാം എന്ന അവസ്ഥയിലായിരുന്നു അര്‍ജന്‍റീന. ലൗട്ടാരോ തന്റെ കിക്ക് അനായാസം വലയിലെത്തിച്ചതോടെയാണ് അര്‍ജന്റീന വിജയം ഉറപ്പിച്ചത്.

ഇതോടെ എല്ലാവരും അവസാന കിക്കെടുത്ത ലൗട്ടാരോ മാര്‍ട്ടിനസിനടുത്തേക്ക് പോയപ്പോള്‍, മെസി പോയി കെട്ടിപിടിച്ചത് മത്സരത്തില്‍ രണ്ട് കിക്കുകള്‍ തടത്ത് അര്‍ജന്റൈന്‍ വിജയം ഉറപ്പിച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയായിരുന്നു.

മെസി മാത്രമായിരുന്നു ഈ സമയം ഗോള്‍ കീപ്പറുടെ അടുത്തുപോയത്. ആരാധകന്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.