തകര്‍പ്പന്‍ അസിസ്റ്റുമായി ലയണല്‍ മെസ്സി ; പുതിയ നേട്ടം

ലീഗ് വണ്‍ പോരാട്ടത്തില്‍ ബ്രസ്റ്റിനെതിരെ വിജയവുമായി പി.എസ്.ജി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം. സോളര്‍, എംമ്പാപ്പേ എന്നിവരുടെ ഗോളിലാണ് പി.എസ്.ജി യുടെ വിജയം. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് പി.എസ്.ജിയുടെ വിജയഗോള്‍ പിറന്നത്.

ലയണല്‍ മെസ്സി നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു എംമ്പാപ്പയുടെ വിജയ ഗോള്‍. മനോഹരമാര അസിസ്റ്റിലൂടെ ഒരു നാഴികകല്ല് പിന്നിടുവാന്‍ മെസ്സിക്ക് സാധിച്ചു.

ക്ലബ് കരിയറിലെ 300ാം അസിസ്റ്റാണ് മെസ്സി നടത്തിയത്. സീസണിലെ 13ാം ലീഗ് അസിസ്റ്റാണ് മെസ്സി നടത്തിയത്. കൂടാതെ 13 ഗോളുകളും താരത്തിന്‍റെ പേരിലുണ്ട്.