എംമ്പാപ്പേ പിഎസ്ജി വിടുമോ ? സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ പറയുന്നത് ഇങ്ങനെ

ഫ്രഞ്ച് താരം എംമ്പാപ്പേക്ക് പിഎസ്ജിയുമായി വളരെയേറെ ആഴമേറിയ ബന്ധമാണെന്നും ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് കരുതന്നില്ലെന്നുളെള വിശ്വാസം പ്രകടിപ്പിച്ച് പിഎസ്ജി സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ലിയണാര്‍ഡോ. 2017 ല്‍ മൊണാക്കോയില്‍ നിന്നു 166 മില്യന്‍ യൂറോക്കാണ് എംമ്പാപ്പേയെ പിഎസ്ജി സ്വന്തമാക്കിയത്. ഇതിനോടകം 3 വീതം ലീഗും, ഫ്രഞ്ച് കപ്പും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുകയും ചെയ്തു.

അടുത്ത വര്‍ഷം പിഎസ്ജിയുമായി കരാര്‍ തീരുന്ന എംമ്പാപ്പേ, റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമാണ്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 137 മില്യന്‍ യൂറോ പിഎസ്ജിക്ക് മുന്‍പില്‍ റയല്‍ മാഡ്രിഡ് നീട്ടിയെങ്കിലും, എംമ്പാപ്പയേ വിട്ടുനല്‍കാന്‍ പിഎസ്ജി തയ്യാറായ്യില്ലാ.

“ഈ സീസണിന്റെ അവസാനത്തിൽ എംബാപ്പെ ക്ലബ്ബ് വിടുന്നത് താൻ കാണുന്നില്ല. കെയ്ലിൻ ഇല്ലാതെയുള്ള പി എസ് ജിയുടെ ഭാവിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. പാരീസ് സെന്റ് ജെർമ്മനുമായുള്ള കെയ്ലിന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. അത് കൊണ്ടാണ് ഞങ്ങൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തത്.”

“കെയ്ലിൻ പല കാര്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം ഫ്രഞ്ചുകാരനായത് കൊണ്ടോ ലോകത്തെ ഏറ്റവും മികച്ച താരമായത് കൊണ്ടോ മാത്രമല്ല അത്. നമുക്ക് ഇഷ്ടപ്പെടുന്ന, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് അവനുള്ളത്.” ഫ്രഞ്ച് മാധ്യമമായ കനൽ പ്ലസിനോട് സംസാരിക്കവെ ലിയണാര്‍ഡോ വ്യക്തമാക്കി.