രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ

അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ സംസാരമാണ് വൈറലാവുന്നത്. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന എംബാപ്പയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

” ഇതൊരു ലോകകപ്പ് ഫൈനലാണ്. ഇത് ജീവിതകാലത്തെ മത്സരമാണ്. നമ്മുക്ക് മോശമാകാന്‍ കഴിയില്ലാ ” ഡ്രസിങ്ങ് റൂമിനെ അഭിസംബോധന ചെയ്ത് എംബാപ്പെ പറഞ്ഞു.

Argentina v France Final FIFA World Cup Qatar 2022 6

“നമ്മള്‍ പിച്ചിലേക്ക് മടങ്ങുകയാണ്. ഒന്നുകില്‍ അവരെ കളിക്കാന്‍ അനുവദിക്കുക. അല്ലെങ്കില്‍ കഠിനമായി പരിശ്രമിച്ച് കൊണ്ട് ഡ്യുവലുകളില്‍ വിജയിക്കുക. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ. ഇതൊരു ലോകകപ്പ് ഫൈനലാണ്. അവര്‍ രണ്ട് ഗോളുകള്‍ അടിച്ചു കഴിഞ്ഞു. നമ്മള്‍ രണ്ട് ഗോളിന് പിന്നിലാണ്. നമുക്ക് തിരിച്ചു വരാം. ഓരോ നാല് വര്‍ഷം കൂടുമ്പോഴും മാത്രമാണ് ലോകകപ്പ് എത്തുക ” എംബാപ്പെ സഹതാരങ്ങളോട് പറഞ്ഞു.

എംബാപ്പെ എന്ന യുവതാരം വളരെ പക്വമായി നായകനെപ്പോലെയാണ് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചത്. രണ്ടാം പകുതിയില്‍ എംബാപ്പെയുടെ ഹാട്രിക്കില്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തി. പെനാല്‍റ്റിയിലും എംബാപ്പെ സ്കോര്‍ ചെയ്തിരുന്നു. എന്നാല്‍ സഹതാരങ്ങള്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ തുടര്‍ച്ചയായ രണ്ടാം കിരീടം ഫ്രാന്‍സ് കൈവിട്ടു.