ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക് മത്സരം നഷ്ടമാവുക. സ്പാനീഷ് പൗരത്വമുള്ള മാഴ്സലോയെ, തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഓഫിസറായി ജോലി ചെയ്യാന്‍ ഗവണ്‍മെന്‍റ് തിരഞ്ഞെടുക്കുകയായിരുന്നു.

മെയ്യ് 6 നാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. അതിനായി മെയ്യ് 4 ന് ലണ്ടനിലേക്ക് റയല്‍ മാഡ്രിഡ് ടീം യാത്രയാവും. മെയ്യ് 5 നാണ് ഇലക്ഷന്‍. തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും മാഴ്സലോയെ ഒഴിവാക്കണമെന്ന് റയല്‍ മാഡ്രിഡ് അപ്പീല്‍ ചെയ്തട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി മറുപടിയൊന്നും ഇതുവരെ ലഭിച്ചട്ടില്ലാ.

ഇതിനും മുന്‍പ് ഫുട്ബോള്‍ താരങ്ങളെ ഇലക്ഷന്‍ ജോലി ചെയ്യാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചട്ടുണ്ട്. അതുപോലെ തന്നെ മത്സരങ്ങള്‍ ഉള്ളത് കാരണം ജോലിയില്‍ നിന്നും ഇളവും അനുവദിച്ചട്ടുണ്ട്. ലെവാന്‍റെ ഗോള്‍കീപ്പര്‍ എയ്തര്‍ ഫെര്‍ണാണ്ടസ്, അത്ലറ്റിക്ക് താരം ഇനാക്കി വില്യംസ് എന്നിവര്‍ക്ക് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഇളവ് അനുവദിച്ച ചരിത്രം ഉണ്ട്.

സ്പെയിനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മറ്റൊരു ലെഫ്റ്റ് ബാക്കിയ ഫെര്‍ലാന്‍റ് മെന്‍റി പരിക്കില്‍ നിന്നും ഭേദമാകുന്നതയുള്ളു.