സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് വിലക്കുമായി പി.എസ്.ജി. കാരണം ഇതാണ്.

സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് സസ്പെന്‍ഷനുമായി പി.എസ്.ജി. രണ്ട് ആഴ്ച്ചത്തേക്കാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തി എന്ന കാരണത്താലാണ് ഈ നടപടി.

വിലക്ക് ഏര്‍പ്പെടുത്തിയതോടെ മെസ്സിക്ക് ആ കാലയളവിലെ മത്സരങ്ങളും ശമ്പളവും നഷ്ടമാകും. പരിശീലനത്തിലും പങ്കെടുക്കാനാവില്ലാ. സൗദി ടൂറിസത്തിന്‍റെ ബ്രാന്‍റ് അംബാസഡറായ ലയണല്‍ മെസ്സി, വിസിറ്റ് സൗദി ക്യാംപയിന്‍റെ ഭാഗമായാണ് കുംടുബത്തോടോപ്പം സൗദിയിലേക്ക് പോയത്.

FvJkF1HX0AQKuI

നിലവില്‍ പി.സ്.ജി യുമായുള്ള കരാറിന്‍റെ അവസാന നിമിഷങ്ങളിലാണ് അര്‍ജന്‍റീനന്‍ താരം. പി.എസ്.ജി യില്‍ തുടരാന്‍ താത്പര്യമില്ലാത്ത മെസ്സി കരാര്‍ ഇതുവരെ പുതുക്കിയട്ടില്ലാ. പഴയ ക്ലബായ ബാഴ്സലോണയിലേക്ക് താരം തിരിച്ചെത്തും എന്നാണ് സൂചന