പ്രതിരോധ പിഴവുകള്‍ മുതലെടുത്ത് ലിവര്‍പൂള്‍. ലെയ്പ്സിഗിനു തോല്‍വി.

Liverpool vs Leipzig

ലെയ്പ്സിഗിന്‍റെ പ്രതിരോധ പിഴവുകള്‍ മുതലെടുത്ത ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ വിജയം. മുഹമ്മദ് സാല, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന് വിജയമൊരുക്കിയത്. ഉയര്‍ന്നു വരുന്ന കൊറോണ വൈറസ് കേസുകള്‍ കാരണം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ജര്‍മ്മനിയില്‍ പ്രവേശനം ഉണ്ടായിരുന്നില്ലാ. അതിനാല്‍ ന്യൂട്രല്‍ വേദിയിലാണ് മത്സരം നടന്നത്.

രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിന്‍റെ ഇടയിലാണ് ലിവര്‍പൂളിന്‍റെ ഗോളുകള്‍ പിറന്നത്. ലെയ്ലപസിഗ് പ്രതിരോധ താരത്തിന്‍റെ ബാക്ക് പാസ് കൈക്കലാക്കി മുഹമ്മദ് സാല ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. വീണ്ടും ഒരു ബോള്‍ ക്ലീയര്‍ ചെയ്യുന്നതില്‍ പിഴച്ച ലെയ്പ്സിഗ് പ്രതിരോധം സാദിയോ മാനെക്ക് ഗോളിനുള്ള അവസരം ഒരുക്കി.

മാര്‍ച്ച് 10ാം തീയതിയാണ് രണ്ടാം പാദ മത്സരം. ഇംഗ്ലണ്ടില്‍ ക്രമാതീതമായുള്ള വൈറസ് വ്യാപനം കാരണം ആന്‍ഫീല്‍ഡില്‍ മത്സരം നടത്തുമോ എന്ന് തീരുമാനമായിട്ടില്ലാ.

Read More  ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍

LEAVE A REPLY

Please enter your comment!
Please enter your name here