ചെന്നൈയിൻ നായകൻ ക്രിവല്ലാരോയ്ക്ക് പകരക്കാരനായി ലാൻസറൊട്ടേ തിരികെ ഇന്ത്യൻ മണ്ണിലേക്ക്

IMG 20210112 WA0001

ചെന്നൈയിൻ വേണ്ടി കളം നിറഞ്ഞു കളിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ മധ്യനിര താരം റാഫേൽ ക്രിവല്ലാരോ കഴിഞ്ഞ ഇടയ്ക്ക് പരിക്കേറ്റ് ടീം വിടുക ഉണ്ടായി. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ക്രിവല്ലാരോ തന്റെ ഒറ്റ സീസൺ പ്രകടനം കൊണ്ട് ലീഗിലെ തന്നെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി മാറുകയുണ്ടായി. കഴിഞ്ഞ സീസണിൽ ടീം ഫൈനൽ വരെ എത്തിയതിൽ ഈ മധ്യനിര താരം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

പരിക്കേറ്റ് ക്രിവല്ലാരോ തിരിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതനായി. അതെ തുടർന്നു ചെന്നൈയിൽ ക്രിവല്ലാരോയ്ക്ക് പകരക്കാരനെ കണ്ടെത്തുവാനുള്ള തിരച്ചലിലായി, ആ തിരച്ചിൽ എത്തി നിന്നത് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ മികച്ച മധ്യനിര താരങ്ങളിൽ ഒന്നായ മാനുവൽ ലാൻസറോട്ടയിലാണ്. താരം ചെന്നയിനുമായി കരാർ ഒപ്പ് വെക്കുകയും നിലയിൽ ഇപ്പോൾ ഗോവയിൽ ടീം ഹോട്ടലിൽ താരം ക്വാറന്റൈനിലാണ്.

മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം അന്നത്തെ സ്‌ട്രൈക്കർ കോറോയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഗോവയ്ക്ക് വേണ്ടി 19 കളികളിൽ നിന്ന് താരം 13 ഗോൾ നേടിയിട്ടുണ്ട്. തൊട്ടടുത്ത സീസണിൽ എടികെയിലേക്ക് കൂടുമാറിയ താരം അവിടെ 17 കളികളിൽ നിന്നും 7 ഗോളുകളും നേടിയിട്ടുണ്ട്.

സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ സാബഡെല്ലിൽ നിന്നാണ് 36 കാരനായ താരം ചെന്നയിനിലേക്ക് വരുന്നത്. പരിക്കേറ്റ ക്രിവല്ലാരോയ്ക്ക് പകരമായി ഒരു മികച്ച താരത്തെ തന്നെയാണ് ചെന്നൈയിൻ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത് എന്ന് നമ്മുക്ക് നിസംശയം പറയാം.

Scroll to Top