ഡ്രസ്സിങ് റൂമിൽ സമയം കുറിച്ച് ബ്ലാസ്റ്റേഴ്സ്, ഇതെന്താണ് സംഭവം എന്ന് ആരാധകർ.

കഴിഞ്ഞയാഴ്ചയാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കം കുറിച്ചത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് സീസണിന് മികച്ച തുടക്കം കുറിച്ചങ്കിലും രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് കനത്ത തോൽവി ഏറ്റു വാങ്ങി ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തി. തോൽവിയിൽ നിരാശരാകാതെ അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഡ്രസ്സിംഗ് റൂമിലെ ഫോട്ടോയാണ്. ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ആരാധകർക്ക് വേണ്ടി ഡ്രസ്സിഗ് റൂമിൽ കുറിച്ച വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 25 മണിക്കൂറും 36 മിനിറ്റും എന്നാണ് എഴുതിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ഇത് വായിച്ചു കഴിഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാകില്ല. ഈ ചിത്രം കണ്ടത് മുതൽ എന്താണ് ഇവർ ഉദ്ദേശിച്ചത് എന്ന് ആലോചിച്ചു തലപുണ്ണാക്കുകയാണ് എല്ലാവരും. സംഗതി മറ്റൊന്നുമല്ല. ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് ടീം.

FB IMG 1666108359637


ഒരു ബ്ലാസ്റ്റേഴ്സ് ആരാധകന് കാസർഗോഡിൽ നിന്നും കൊച്ചിയിലെത്തി കളി കണ്ട് തിരിച്ചു വീട്ടിൽ എത്താനുള്ള സമയമാണ് അത്. ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ ഇത്രമാത്രം സമയം ചിലവഴിച്ചാണ് തങ്ങളുടെ കളികാണാൻ എത്തുന്നത് എന്നാണ് ബ്ലാസ്റ്റേഴ്സ് ഡ്രസ്സിങ് റൂമിൽ കുറിച്ചിരിക്കുന്നത്. കളിക്കാർക്ക് ആത്മവിശ്വാസം നൽകുവാനും ആരാധകരെ സന്തോഷിപ്പിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു കാര്യം ഡ്രസ്സിംഗ് റൂമിൽ ബ്ലാസ്റ്റേഴ്സ് ചെയ്തിരിക്കുന്നത്.