കൊമ്പന്മാരും ആയി ഏറ്റുമുട്ടാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം.

എഎഫ്സി കപ്പ് ക്വാളിഫയേഴ്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടൂർണമെൻ്റിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കമനോവിച്ച് ഇന്ത്യൻ ടീം പരിശീലകൻ സ്റ്റിമാക്കിനോട് ചോദിച്ച ചോദ്യവും അദ്ദേഹം അതിനു നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ കാര്യം ഫുട്ബോൾ ആരാധകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ പരിശീലന ക്യാമ്പ് കേരളത്തിൽ വച്ച് നടക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സൗഹൃദമത്സരം കളിക്കാൻ അവസരം ഉണ്ടാകുമോ എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്ത്യൻ പരിശീലകനോട് ചോദിച്ചത്. ഈ ചോദ്യത്തിന് സ്റ്റിമാക്ക് മറുപടി പറഞ്ഞത് സൗഹൃദ മത്സരം കളിക്കാൻ ഇന്ത്യൻ ടീം ഒരുക്കമാണ് എന്നാണ്. എന്നാൽ മത്സരത്തിൽ പാലിക്കേണ്ട ഒരു നിബന്ധനയും ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

images 59ഇന്ത്യൻ ടീമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ടീമിൽ തന്നെ കളിക്കും എന്നാണ് ഇന്ത്യൻ പരിശീലകൻ നിബന്ധന വെച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകരോട് ഒരു അഭ്യർത്ഥനയും സ്റ്റിമാക്ക് നടത്തി. ഫിഫ മത്സരങ്ങൾക്കും ദേശീയ ടീമിൻ്റെ മത്സരങ്ങൾക്കും എല്ലായിടത്തും നീല നിറത്തിൽ പെയിൻ്റ് അടിക്കണം എന്നാണ് ഇന്ത്യൻ പരിശീലകൻ നടത്തിയ അഭ്യർത്ഥന.

images 60

എല്ലാ കാര്യവും നമ്മൾ ഒരുമിച്ച് നടത്തുമെന്നും കേരള ബ്ലാസ്റ്റേഴ്സിനോടുള്ള ആരാധകരുടെ ആവേശവും സ്നേഹവും ഒരിക്കലും അവസാനിക്കില്ല എന്നും സ്റ്റിമാക്ക് പറഞ്ഞു. സെപ്റ്റംബറിൽ ആയിരിക്കും മത്സരം നടക്കുക. ഈ മത്സരം നടന്നു കഴിഞ്ഞാൽ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അതൊരു മികച്ച ഫുട്ബോൾ വിരുന്നായിരിക്കും.