കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത തീരുമാനം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി

kerala blasters foriegn players e1623467461299

പുതിയ സീസണിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി. കഴിഞ്ഞ സീസണ്‍ കളിച്ച ആറു വിദേശ താരങ്ങളും പുതിയ സീസണില്‍ കാണില്ലാ. വിസെന്‍റെ, ഹൂപ്പര്‍, മുറെ, ഫക്കുണ്ടോ, കോനെ, കോസ്റ്റ എന്നിവരെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്.

കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയത്. മൂന്ന് വിജയങ്ങള്‍ മാത്രമായി പത്താം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. കേരളാ ബ്ലാസ്റ്റേഴ്സ് ചരിത്രത്തില്‍ ഏറ്റവും മോശം ഡിഫന്‍സീവ് റെക്കോഡാണ് കോസ്റ്റ – കോന എന്നിവര്‍ നയിച്ച പ്രതിരോധം വഴങ്ങിയത്. ഇരുവരും ചേര്‍ന്ന് 18 മത്സരങ്ങളില്‍ 33 ഗോളാണ് വഴങ്ങിയത്‌.

താരതമ്യനേ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച ഫക്കുണ്ടോ പെരേര, മുറെ എന്നിവരെ ഒഴിവാക്കിയത് ആരാധകരെ നിരാശരാക്കി. മധ്യനിരയില്‍ കളി നിയന്ത്രണം ഏറ്റെടുത്തത് ഫക്കുണ്ടോ പെരേരയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളുകള്‍ അടിച്ചുകൂട്ടിയത് ഓസ്ട്രേലിയന്‍ യുവതാരം ജോര്‍ദ്ദാന്‍ മുറെയായിരുന്നു. 19 മത്സരങ്ങളില്‍ ഒരു ഗോളും 7 അസിസ്റ്റുമാണ് മുറെയുടെ സമ്പാദ്യം. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും പിന്നിടങ്ങോട്ട് മുറെയുമൊത്ത് ഹൂപ്പര്‍ ഒന്നാന്തരം കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.

കിബു വിക്കൂനയെ പുറത്താക്കിയ കേരളാ ബ്ലാസ്റ്റേഴ്സ്, പുതിയ കോച്ചിന് അനുയോജ്യമായ വിദേശ താരങ്ങളെ കേരളാ ബ്ലാസ്റ്റേഴ്സ് ഉടന്‍ കണ്ടെത്തും.

Scroll to Top