കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.

Real Madrid vs Getafe

ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി.

Real Madrid vs Getafe Highlights

പരിക്കും, സസ്പെന്‍ഷനും കാരണം ആദ്യ ഇലവനിലെ 9 പേര്‍ ഇല്ലാതെയാണ് റയല്‍ മാഡ്രിഡ് കളിച്ചത്. 20 വയസ്സുകാരനായ മാര്‍വിന്‍ പാര്‍ക്ക് ഇതാദ്യമായി ആദ്യ ഇലവനില്‍ എത്തുകയും, ഡിഫന്‍റര്‍ വിക്ടര്‍ കെസ്റ്റ് റയല്‍ മാഡ്രിഡിനായി അരങ്ങേറ്റ മത്സരം കുറിച്ചു. 3-4-3 ഫോര്‍മേഷനിലാണ് സിനദിന്‍ സിദ്ദാന്‍ ടീമിനെ അണിനിരത്തിയത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകള്‍ പിറന്നത്. വിനീഷ്യസിന്‍റെ പാസ്സില്‍ നിന്നും ബെന്‍സേമ ലീഡ് നല്‍കി. മിനിറ്റുകള്‍ക്ക് ശേഷം മാഴ്സലോയുടെ അസിസ്റ്റില്‍ നിന്നും ഫെര്‍ലാന്‍റ് മെന്‍റി ലീഡ് ഇരട്ടിയാക്കി.

വിജയത്തോടെ 22 മത്സരങ്ങളില്‍ നിന്നും 46 പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാമതാണ്. 51 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആദ്യ സ്ഥാനത്ത് തുടരുന്നു. റയല്‍ മാഡ്രിഡിന്‍റെ അടുത്ത മത്സരം വലന്‍സിയക്കെതിരെയാണ്.

Real Madrid’s Laliga tittle hopes still alive. Karim Benzema, Ferland Mendy Scored in win against Getafe