ഇറ്റലിയില്‍ തിരിച്ചുവരവുമായി യുവന്‍റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇരട്ട ഗോള്‍

Ronaldo Juventus

കോപ്പാ ഇറ്റാലിയ സെമിഫൈനലിലെ ആദ്യ പാദത്തില്‍ യുവന്‍റസിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ലൗതാറോ മാര്‍ട്ടിനെസിന്‍റെ ഗോളില്‍ മുന്നിലെത്തിയ ഇന്‍റര്‍മിലാനെതിരെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് യുവന്‍റസിന്‍റെ വിജയം.

മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ യുവന്‍റസ് ഗോള്‍കീപ്പര്‍ ബുഫണിനെ മറികടക്കാന്‍ ലൗതാറോ മാര്‍ട്ടിനെസിനു സാധിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടി യുവന്‍റസ് ലീഡ് നേടി. ക്വഡ്രാഡോയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ലക്ഷ്യത്തില്‍ എത്തിച്ചു. മിനിറ്റുകള്‍ക്ക് ശേഷം ഇന്‍റര്‍മിലാന്‍ ഡിഫന്‍റേഴ്സിന്‍റെ ആശയകുഴപ്പം മുതലെടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി ലീഡ് നേടിയെടുത്തു.

ഹക്കീമിയും ലുക്കാകുവും ഇല്ലാതിരുന്ന മത്സരത്തില്‍ സമനിലക്കായി ഇന്‍റര്‍മിലാന്‍ അധ്വാനിച്ചു കളിച്ചു. എന്നാല്‍ ഗോള്‍ ലൈന്‍ ക്ലീയര്‍നസുമായി ഡെമിറലും, ബുഫണിന്‍റെ കീപ്പിങ്ങും ഇന്‍റര്‍മിലാനെ വിജയത്തില്‍ നിന്നും അകറ്റി.

രണ്ടാം പാദ മത്സരം ഫെബ്രുവരി ഒന്‍പതിനാണ്. ഈ മത്സരത്തിലെ വിജയി നാപ്പോളി – അറ്റ്ലാന്‍റ മത്സരത്തിലെ വിജയിയെ നേരിടും.