ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.

ഇത് ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ തുടർച്ചയായി 4 മത്സരങ്ങൾ വിജയിക്കുന്നത്. ഇപ്പോഴിതാ മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജംഷഡ്പൂരിനെതിരായ ഈ വിജയം എളുപ്പമായിരുന്നില്ല എന്നാണ് സെർബിയൻ പരിശീലകൻ പറഞ്ഞത്.

images 2022 12 05T082034.724

“ഈ വിജയം അത്ര എളുപ്പമായിരുന്നില്ല. തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചതിനു ശേഷം അടുത്ത മത്സരവും വിജയിക്കാൻ സാധിക്കും എന്ന് കരുതുന്നത് തെറ്റാണ്. ഞാൻ നേരത്തെ പറഞ്ഞ കാര്യമാണ് ഈ മത്സരം കഠിനമായിരിക്കും എന്നത്.

FB IMG 1670207550382 1

വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. കഴിഞ്ഞ തവണ അവരുമായിട്ടുള്ള മത്സരം എങ്ങനെ ആയിരുന്നു എന്ന് എനിക്കറിയാം. സെറ്റ് പീസുകൾ നിന്നും സ്കോർ ചെയ്യുവാനാണ് ഇന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. ഒരു പരിശീലകൻ എന്ന നിലയിൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നിർണായകമായ മൂന്ന് പോയിൻറ് നേടിയതിലും സന്തോഷം.”- ഇവാൻ പറഞ്ഞു