നാളെ നേരിടേണ്ടത് അതിശക്തരായ എടികെ മോഹന്‍ ബഗാനെ. ശ്രദ്ധിക്കേണ്ട കാര്യം പറഞ്ഞ് ഇവാന്‍ വുകമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എ.ടി.കെ യെ നേരിടും. ബ്ലാസ്റ്റേഴ്സിന്‍റെ ഹോം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1 ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ വരവ്. എടികെ മോഹന്‍ ബഗാനെയും തോല്‍പ്പിച്ച് ശക്തമായി തുടങ്ങാനാണ് ടീമിന്‍റെ ആഗ്രഹം.

ലീഗിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായാണ് അടുത്ത മത്സരം എന്നാണ് ഇവാന്‍ വുകമനോവിച്ച് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ”ബഡ്ജറ്റ് നോക്കിയാലും, രാജ്യാന്തര താരങ്ങളെ നോക്കി സംസാരിച്ചാലും, വ്യക്തിഗതമായും ടീമായും അവര്‍ ശക്തരാണ്. ”

FefjLNGWYAAgiJe

“അതിനാൽ ഇത്തരത്തിലുള്ള ടീമിനെതിരെ നിങ്ങൾക്ക് എന്തെങ്കിലും നേടണമെങ്കിൽ, നിങ്ങൾ മത്സരത്തില്‍ മികച്ച് നില്‍ക്കണം. പ്രതിരോധിക്കേണ്ടിവരുമ്പോൾ പ്രതിരോധിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. നിങ്ങൾ ആക്രമണങ്ങളില്‍ ക്ലിനിക്കല്‍ ആയിരിക്കണം ” ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.

വരുന്ന മത്സരത്തില്‍ പ്രതിരോധപരമായി ഏറെ ശ്രദ്ധിക്കാനുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പറഞ്ഞു.

qhl8yI31AM

“നാളത്തെ കളിയിൽ പ്രതിരോധത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, തന്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, പിച്ചിലെ ഏതെങ്കിലും തേർഡിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അത് സെറ്റ് പീസുകളാണെങ്കിൽ ഏത് നിമിഷവും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയേണ്ടതുണ്ട്, ഞങ്ങൾ ലോവർ ബ്ലോക്കിലായിരിക്കുമ്പോഴാണെങ്കിൽ പോലും.”

നമ്മളെക്കാൾ ശക്തരായവരോ അല്ലെങ്കിൽ ശക്തി കുറവുള്ളവരോ ആയ എതിരാളിക്കെതിരെയാണ് കളിക്കുന്നതെങ്കിൽ, നമ്മൾ ഒരിക്കലും സാധാരണ പോലെ ആകരുത് എന്ന് ഇവാന്‍ കൂട്ടിചേര്‍ത്തു.