ഗോളുകളേക്കാള്‍ പ്രാധാന്യം മറ്റൊന്ന്. മത്സരത്തിലെ താരം പറയുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് തുടക്കമിട്ടപ്പോള്‍ ഹീറോയായത് ഈ സീസണില്‍ എത്തിയ ഇവാന്‍ കല്യുഷ്നിയാണ്. പകരക്കാരനായി എത്തിയ ഇവാന്‍ 82, 89 മിനിറ്റുകളിലാണ് ഗോളടിച്ചത്.

മത്സരത്തിനു ശേഷം ഈ യൂക്രൈന്‍ താരം തന്‍റെ അരങ്ങേറ്റ മത്സരത്തിനെക്കുറിച്ച് സംസാരിച്ചു. ഗോളുകള്‍ നേടുന്നതിനേക്കാള്‍ പ്രാധാന്യം ടീം വിജയിക്കുന്നതാണ് എന്നാണ് ഇവാന്‍ പറഞ്ഞത്.

“ഇന്ന് രണ്ട് ഗോളുകൾ നേടാനായതിൽ ഞാൻ സന്തോഷവാനാണ്, പക്ഷെ എന്നെ സംബന്ധിച്ച് ടീം വിജയിക്കുന്നതിലാണ് ഏറ്റവും പ്രധാനം. ഗോളുകൾ നേടാനായതിലും സന്തോഷമുണ്ട്.” – ഇവാൻ മത്സര ശേഷം പറഞ്ഞു.

ഒക്ടോബര്‍ 16 ന് എടികെ മോഹന്‍ ബഗാനുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.