ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍ ബാംഗ്ലൂരിന്‍റെ പാബ്ലോ പെരസിന്‍റെയും ബ്രൂണോ സില്‍വയുടേയും ഷോട്ട് ലക്ഷ്യത്തില്‍ എത്തിയില്ലാ

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ്, മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് ഇരു പകുതികളിലുമായി സമനില പാലിക്കുകയായിരുന്നു. എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ് ഇരട്ടഗോൾ നേടി. 14, 85 മിനിറ്റുകളിലായി പെനൽറ്റിയിൽ നിന്നാണ് പെട്രാഡോസ് ഗോളുകൾ നേടിയത്. ബെംഗളൂരുവിന്റെ ഗോളുകൾ സുനിൽ ഛേത്രി (45+5, പെനൽറ്റി), റോയ് കൃഷ്ണ (77) എന്നിവർ നേടി.

Frgt6b4WcAMmSie

ആദ്യമിനിറ്റു മുതൽ ആവേശകരമായി മാറിയ കലാശപ്പോരാട്ടത്തിൽ മൂന്നാം മിനിറ്റില്‍ ബാംഗ്ലൂര്‍ താരം ശിവശക്തിയെ പരിക്ക് കാരണം നഷ്ടപ്പെട്ടു. പെനാല്‍റ്റിയിലൂടെയാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.  ദിമിത്രി പെട്രാഡോസ് എടുത്ത കോർണർ കിക്ക് ബോക്സിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിൽ, പന്ത് റോയ് കൃഷ്ണയുടെ കയ്യിൽത്തട്ടിയതിനെ തുടര്‍ന്ന്. എടികെയ്‌ക്ക് അനുകൂലമായി പെനൽറ്റി വിധിച്ചു. പെട്രാഡോസ് എടുത്ത പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചു.

FrgwdloX0AMTBQz

ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ബാംഗ്ലൂര്‍ സമനില കണ്ടെത്തിയത്. റോയ് കൃഷ്ണയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സുനില്‍ ചേത്രി ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 78ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹെഡറിലൂടെ ബാംഗ്ലൂര്‍ ലീഡ് നേടിയെടുത്തു.

എന്നാല്‍ ബോക്സിനു പുറത്ത് നിന്നാണ് ഫൗള്‍ വന്നതെങ്കിലും ബാംഗ്ലൂരിനെതിരായി പെനാല്‍റ്റി വിധിച്ചു. വീണ്ടും പെനാല്‍റ്റി എടുത്ത പെട്രാഡോസ് മത്സരം എക്സ്ട്രാ ടൈമില്‍ എത്തിച്ചു.