ഇന്ത്യ 35 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു : രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്യാമ്പിൽ ഇടംനേടി

ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു.

35 അംഗ സാധ്യത ടീമിൽ ഇക്കുറി മികച്ച പ്രകടനം കാഴ്ച വെച്ച രണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടംനേടി. മധ്യനിര താരമായ ജീക്സൺ സിങ്ങും വിങ്ങറായ രാഹുൽ കെ. പിയുമാണ് ക്യാമ്പിൽ ഇടം നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരവും ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിര സാന്നിധ്യവുമായ സഹൽ ഇക്കുറി ക്യാമ്പിൽ ഇടം നേടിയില്ല. പരിക്കിന്റെ പിടിയിൽ അകപെട്ടതാണ് സഹലിനു തിരിച്ചടി ആയതു.

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ദുബായിയാണ് വേദി ആവുന്നത്. മാർച്ച്‌ 25, 29 തിയതികളിൽ ആയിട്ടാവും മത്സരം അരങ്ങേറുക.