കൊച്ചി എന്നും സ്പെഷ്യല്‍. വാനോളം പ്രശംസയുമായി കേരളത്തിന്‍റെ സ്വന്തം ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് നടന്നത്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് തുടക്കമിട്ടു. മത്സരത്തിനു ശേഷം കൊച്ചിയിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം പലരും അവരുടെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും എന്ന് കേരളാ ബ്ലാസ്റ്റേഴസ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് പറഞ്ഞിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറക്കാനാവാത്ത താരമാണ് ഇയാന്‍ ഹ്യൂം. നിലവില്‍ താരം ക്ലബിന്‍റെ ഭാഗമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സൗഹൃദം പങ്കിടാറുണ്ട്.

മത്സരത്തിനു മുന്നോടിയായി ഈസ്റ്റ് ബംഗാളിനും കേരളാ ബ്ലാസ്റ്റേഴ്സിനും ആശംസകള്‍ നേര്‍ന്ന ഇയാന്‍ ഹ്യൂം കൊച്ചിയില്‍ എപ്പോഴും സ്പെഷ്യല്‍ ആയി എന്തെങ്കിലും സൃഷ്ടിക്കുമെന്നും പറഞ്ഞു.

മത്സരം തുടങ്ങുന്നതിനു മുന്‍പ് മഞ്ഞകടലിന്‍റെ ചിത്രം പങ്കു വച്ച് ആരാധകരുടെ ഹ്യൂമേട്ടന്‍ എഴുതി ‘Thing of Beauty’. മത്സരത്തിനിടെ ഇയാന്‍ ഹ്യൂമിന്‍റെ ബാനറുകളും ഉയര്‍ന്നിരുന്നു.