ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഉദ്ഘാടന മത്സരത്തില്‍ കളത്തിലിറങ്ങുന്നത് കേരളാ ബ്ലാസ്റ്റേഴ്സ്.

Kerala Blasters vs Mumbai City

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. നവംബര്‍ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. അവസാന മൂന്നു സീസണിലും കേരളാ ബ്ലാസ്റ്റേഴ്സും – എടിക്കെയും തമ്മിലായിരുന്നു ആദ്യ മത്സരം.

കഴിഞ്ഞ സീസണിലേപ്പോലെ ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവയാണ് ടൂര്‍ണമെന്റ് വേദികള്‍. വാരാന്ത്യങ്ങളില്‍ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം രാത്രി 7.30നും രണ്ടാം മത്സരം 9.30നും തുടങ്ങും.

നവംമ്പര്‍ 27 നാണ് പ്രസിദ്ധമായ കൊല്‍ക്കത്താ ഡര്‍ബി നടക്കുക. നവംമ്പര്‍ 27 ന് എടിക്കെ മോഹന്‍ ബഗാനും – ഈസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം അങ്കം

നാല് മാസം നീണ്ടുനില്‍ക്കുന്ന ഐഎസ്‌എല്‍ സീസണില്‍ മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂള്‍ ഡിസംബറില്‍ അവതരിപ്പിക്കും

1517097ed0d043f5a1e081b8627bcd21 0001 scaled