“എൻറെ പിഴവാണ് ക്ഷമിക്കണം”-മാപ്പ് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം.

images 35 1

മൂന്നാം തവണയും ഐഎസ്എൽ ഫൈനലിൽ കയറി തോൽവിയുടെ കൈപ്പുനീർ അറിഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കൊമ്പന്മാർ വീണത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലുകിക്കുകളിൽ ഒന്നുമാത്രമാണ് വലയിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയത്.

ആയുഷ് അധികാരി മാത്രമാണ് പന്ത് ഗോൾ ആക്കിയത്. ബാക്കി മൂന്നു പേരുടെ ഷോട്ട് കട്ടിമണി തടുത്തിട്ടു.
ഇപ്പോഴിതാ തോൽവിയിൽ മാപ്പ് ചോദിച്ചെത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഗോൾകീപ്പർ ഗിൽ.

images 36


തോൽവിയിൽ നിന്നും പാഠം പഠിച്ചു എന്നും, അടുത്ത സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നും പറഞ്ഞു. തന്‍റെ തെറ്റാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും താരം പറഞ്ഞു.

images 37


നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ സമനിലയിൽ ആയതിനാലാണ് പെനാൽറ്റി ഷൂട്ടൗട്ട് ലേക്ക് എത്തിയത്. 68മത്തെ മിനിറ്റിൽ മലയാളി താരം കെ പി രാഹുൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. കളി കഴിയാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഹൈദരാബാദ് സഹിൽ ടവോരയിലൂടെ ഒപ്പമെത്തി.

images 38
Scroll to Top