അടുത്ത മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. ഇങ്ങനെ സംഭവിച്ചാല്‍ ജര്‍മ്മനിക്ക് അടുത്ത റൗണ്ടില്‍ എത്താം.

ഗ്രൂപ്പ് E യിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയും – സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെ ജര്‍മ്മനി, പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. 4 പോയിന്‍റുമായി സ്പെയ്നാണ് ഗ്രൂപ്പില്‍ ഒന്നാമയത്. 1 പോയിന്‍റുമായി ജര്‍മ്മനിയാണ് അവസാന സ്ഥാനത്ത്.

ജര്‍മ്മനിയുടെ അവസാന പോരാട്ടത്തില്‍ കോസ്റ്റിറക്കയെ നേരിടും. അടുത്ത മത്സരം തോല്‍വി നേരിട്ടാലോ സമനിലയായാലോ ജര്‍മ്മനി പുറത്താകും. വിജയിച്ചട്ടും കാര്യമില്ലാ, ജപ്പാന്‍ – സ്പെയിന്‍ മത്സര ഫലവും ജര്‍മ്മനിയുടെ ഭാവി തീരുമാനിക്കും.

Spain v Germany Group E FIFA World Cup Qatar 2022

മത്സരം സമനിലയായല്‍ സ്പെയിന്‍ 5 പോയിന്‍റുമായി നോക്കൗട്ടിലെത്തും ജപ്പാനും – ജര്‍മ്മനിക്കും 4 പോയിന്‍റാകും അങ്ങനെയെങ്കില്‍ ഗോള്‍ വിത്യാസ കണക്ക് നിര്‍ണായകമാകും. അതിനാല്‍ അടുത്ത മത്സരത്തില്‍ വമ്പന്‍ വിജയം ജര്‍മ്മനി നേടേണ്ടതുണ്ട്.

FimTSzBXoAAiGCb

ജപ്പാന്‍ അട്ടിമറിച്ചാല്‍ ജര്‍മ്മനിയുടെ കാര്യം കൂടുതല്‍ വഷളാകും. സ്പെയിനിനു വമ്പന്‍ ഗോള്‍ വിത്യാസം ഉണ്ട് എന്നതാണ് അതിനു കാരണം

അടുത്ത മത്സരങ്ങള്‍

  • Japan vs Spain DEC 2 12:30 AM
  • Costa Rica vs Germany DEC 2 12:30 AM