ആ പെനാല്‍റ്റിയില്‍ ഞാന്‍ സന്തുഷ്ടനല്ല. മത്സരശേഷം പ്രതികരണവുമായി ഫ്രാന്‍സ് കോച്ച്

dembele foul on di maria scaled

36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്‍റീന കപ്പുയര്‍ത്തി. ഖത്തറില്‍ നടന്ന ലോക പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷം രണ്ട് ഗോളടിച്ചാണ് ഫ്രാന്‍സ് സമനില കണ്ടെത്തിയത്. എംമ്പാപ്പയുടെ ഹാട്രിക്കിനു ശേഷം അവസാന മിനിറ്റില്‍ ഫ്രാന്‍സിനു വിജയിക്കാന്‍ അവസരമുണ്ടായെങ്കിലും, അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ മതിലായി.

70 മിനിറ്റ് വരെ തങ്ങള്‍ ലെവലിനൊത്ത് ഉയര്‍ന്നില്ലെന്നും അതിനു ശേഷം ഞങ്ങള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചു എന്നും, അവസാന മിനിറ്റില്‍ വിജയിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും മത്സര ശേഷം ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രതികരിച്ചു. ഫൈനലിലെ ധീരമായ പ്രകടനത്തിനു അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഫ്രാന്‍സ് കോച്ച് മറന്നില്ലാ.

2022 12 18T202111Z 1834111947 UP1EICI1KFBUC RTRMADP 3 SOCCER WORLDCUP ARG FRA REPORT

അതേ സമയം മത്സരത്തില്‍ അര്‍ജന്‍റീനക്ക് പെനാല്‍റ്റി കൊടുത്ത സംഭവത്തില്‍ താന്‍ സന്തുഷ്‌ടനല്ലാ എന്ന് അദ്ദേഹം പ്രതികരിച്ചു. ബോക്സില്‍ ഡീ മരിയയെ ഡെംമ്പലേ വീഴ്ത്തി എന്ന കാരണത്താലാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. വാര്‍ പരിശോധന നടത്തുകയും ചെയ്തില്ലാ.

GettyImages 1450074364

” നിങ്ങളും കണ്ടതുപോലെ ഞാനും കണ്ടതാണ്. റഫറിയിംഗ് മോശമാകാമായിരുന്നു. പക്ഷേ ഇത് മികച്ചതാകാമായിരുന്നു. ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അര്‍ജന്‍റീന വളരെ ഭാഗ്യമുള്ള ടീമാണ്. അവരില്‍ നിന്നും ഒന്നും എടുക്കാന്‍ ആഗ്രഹിക്കുന്നില്ലാ. അവര്‍ തന്നെയാണ് കിരീടം നേടാന്‍ അര്‍ഹര്‍. മത്സരത്തിനു ശേഷം ഞാന്‍ റഫറിയുമായി സംസാരിച്ചിരുന്നു. അത് ഇവിടെ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലാ. ” പത്ര സമ്മേളനത്തില്‍ ഫ്രാന്‍സ് കോച്ച് പറഞ്ഞു.

Scroll to Top