മകളെ ഗർഭിണിയാക്കിയാൽ ടീമിൽ നിന്നും പുറത്താക്കും എന്ന് സൂപ്പർതാരത്തിന് മുന്നറിയിപ്പ് നൽകി സ്പാനിഷ് പരിശീലകൻ.

സ്പെയിൻ ദേശീയ ടീമിൻ്റെ മുന്നേറ്റ നിര താരമാണ് ഫെറാൻ ടോറസ്. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരം നിലവിൽ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പെയിൻ പരിശീലകനായ ലൂയിസ് എൻ്റിക്വയുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഫെറാൻ ടോറസ്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളുമായി താരം തിളങ്ങിയിരുന്നു. കോസ്റ്റാറിക്കക്കെതിരെയാണ് തൻ്റെ കന്നി ലോകകപ്പില്ലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. അതേസമയം ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് വേറെ ഒരു കാര്യമാണ്.

images 2022 11 30T185404.172


സ്പെയിൻ ടീമിലെ മറ്റാർക്കും ഇല്ലാത്ത ബന്ധം പരിശീലകനായ എൻ്റിക്വക്കും ഫെറാൻ ടോറസിനും ഉണ്ട്. മറ്റൊന്നുമല്ല തൻ്റെ പരിശീലകന്റെ മകളുമായി കഴിഞ്ഞ കുറേക്കാലമായി പ്രണയത്തിലാണ് ഫെറാൻ ടോറസ്. സിറ മാർട്ടിൻസുമായാണ് താരം പ്രണയത്തിലുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പിൽ താൻ നേടിയ ആദ്യ രണ്ടുഗോളുകളും സമ്മാനിച്ചത് തന്‍റെ പ്രണയിനിക്ക് ആയിരുന്നു.

ഇപ്പോൾ പരിശീലകനായ എൻ്റിക്വയോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇനി ഫെറാൻ ടോറസ് ഗോൾ നേടി ബേബി സെലിബ്രേഷൻ, അതായത് അച്ഛനാകാൻ പോവുകയാണെന്ന് സൂചിപ്പിക്കുന്ന വിരൽ വായിൽ ഇട്ടു കൊണ്ടുള്ള ആഘോഷം നടത്തിയാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക എന്നായിരുന്നു ചോദ്യം. ഇതിന് എൻ്റിക്വെ നൽകിയ മറുപടി, ആ നിമിഷം ടോറസിനെ ടീമിൽ നിന്നും ഒഴിവാക്കും എന്നായിരുന്നു. തമാശ രൂപേണയാണ് അഭിമുഖത്തിനിടയിൽ ഇക്കാര്യം പറഞ്ഞത്.