ഇറ്റലി ഗോളടിച്ചപ്പോള്‍ നിന്‍റെ വേദന മാറിയോ ? രസകരമായി ഇമ്മൊബിലിന്‍റെ പ്രവൃത്തി.

2020 യൂറോകപ്പില്‍ ബെല്‍ജിയം – ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ രസകരമായ നിമിഷം ഉണ്ടായി. ബെല്‍ജിയം ബോക്സില്‍ ലാസിയോ ക്ലബിന്‍റെ താരമായ സിറൊ ഇമ്മൊബില്‍ മുന്നേറ്റം നടത്തി. എന്നാല്‍ ബെല്‍ജിയം താരമായ വെര്‍ട്ടോങ്ങനുമായി കൂട്ടിയിടിച്ച് ഇമ്മൊബില്‍ ബോക്സില്‍ വീണു.

immobile

ആദ്യ നിമിഷം വേദനകൊണ്ട് നിലത്ത് കിടന്ന് പെനാല്‍റ്റിക്ക് വേണ്ടി അപ്പീല്‍ ചെയ്ത ഇമ്മൊബിലിനെയാണ് ഗ്രൗണ്ടില്‍ കണ്ടത്. പക്ഷേ ആ സമയം പന്ത് ഇറ്റലിയുടെ കാലില്‍ പന്തുണ്ടായുരന്നതിനാല്‍ കളി തുടരുകയായിരുന്നു.

ezgif.com gif maker 21

ഇറ്റലി മിഡ്ഫീല്‍ഡര്‍ നിക്കോളോ ബരെല്ലാ സ്പേസ് കണ്ടെത്തി, കോര്‍ട്ടോയെ മറികടന്നു ഗോള്‍ കണ്ടെത്തി. ഇറ്റലി സഹതാരങ്ങള്‍ ഗോള്‍ ആഘോഷിക്കുന്നതിനിടെ ഇമ്മൊബില്‍ എഴുന്നേറ്റ് ഇറ്റലി ആഘോഷങ്ങളുടെ ഭാഗമായി.

ezgif.com gif maker 22

ഒരു നിമിഷം വേദനയുടെ വക്കില്‍ നിന്നും, ഇറ്റലി ഗോള്‍ അടിച്ചപ്പോള്‍ ഇമ്മൊബിലിന്‍റെ വേദന മാറിയപ്പോള്‍ മെഡിക്കല്‍ അത്ഭുതം എന്നാണ് ആരാധകര്‍ ട്രോളിലൂടെ വിശേഷിപ്പിച്ചത്.