ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി,കണക്ക് തീർക്കാൻ റയൽ മാഡ്രിഡിന് അവസരം.

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി.കഴിഞ്ഞ വർഷം സെമി ഫൈനലിൽ പുറത്താക്കിയതിന് കണക്ക് തീർക്കാൻ ഇത്തവണ റയൽ മാഡ്രിഡിന് അവസരം. ചെൽസിയെ ആണ് റയൽ മാഡ്രിഡ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ നേരിടുന്നത്.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ചെൽസി കിരീടം നിലനിർത്താൻ ശക്തമായ പോരാട്ടം തന്നെ കാഴച്ചവച്ചേക്കും.

ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ പി.എസ്. ജിയെ തകർത്ത ശേഷമാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.അതിൻ്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും റയൽ മാഡ്രിഡ് നിലവിലെ ചാമ്പ്യൻമാരോട് കണക്ക് തീർക്കാൻ ഇറങ്ങുക.

ക്വാർട്ടർ ഫൈനലിലെ മറ്റൊരു കനത്ത പോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ ആണ്.ലിവർപൂൾ ബെൻഫിക്കയെയും,ബയേൺ മ്യൂനിച്ച് വിയ്യാ റയലിനെയും നേരിടും.

ഏപ്രില്‍ അഞ്ച്​ ആറ്​ തീയതികളിലാകും ആദ്യപാദ മത്സരങ്ങള്‍. രണ്ടാം പാദം ഏപ്രില്‍ 11, 12 തീയതികളില്‍ അരങ്ങേറും. സിറ്റി-അത്​ലറ്റിക്കോ മത്സരവിജയികളും ചെല്‍സി റയല്‍ മത്സര വിജയികളും തമ്മിലാകും ആദ്യ സെമി. ബെനഫിക്ക-ലിവര്‍പൂള്‍ മത്സരത്തിലെ വിജയികള്‍ രണ്ടാമത്തെ സെമിയില്‍ വിയ്യാറയല്‍ ബയേണ്‍ മത്സരവിജയികളെ നേരിടും.