ബെന്‍സേമക്ക് ഡബിള്‍. റയല്‍ മാഡ്രിഡ് ഒന്നാമത്.

സ്പാനീഷ് ലാലീഗ മത്സരത്തില്‍ കാഡിസിനെതിരെ റയല്‍ മാഡ്രിഡിനു വിജയം. കരീം ബെന്‍സേമയുടെ ഡബിളില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് സ്പാനീഷ് ലാലീഗയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

30ാം മിനിറ്റില്‍ വാറിലൂടെ അനുവദിച്ച പെനാല്‍റ്റിയിലൂടെയാണ് കരീം ബെന്‍സേമ ആദ്യ ഗോള്‍ നേടിയത്. മൂന്നു മിനിറ്റിനു ശേഷം ബെന്‍സേമയുടെ ക്രോസിലൂടെ ഒഡ്രിയസോള ലീഡ് ഇരട്ടിയാക്കി.

മിനിറ്റുകള്‍ക്ക് ശേഷം കാസിമെറോക്ക് ഗോള്‍ നേടാന്‍ അവസരം ഉണ്ടായിരുന്നു എന്നാല്‍ ബ്രസീലിയന്‍ താരത്തിനു ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലാ. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ബെന്‍സേമക്ക് ക്രോസ് നല്‍കി കാസിമെറോ പ്രയശ്ചിത്തം ചെയ്തു.

32 മത്സരങ്ങളില്‍ നിന്നും 70 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനും ഒരേ പോയിന്‍റാണെങ്കിലും ഹെഡ് ടു ഹെഡ് റെക്കോഡില്‍ റയല്‍ മാഡ്രിഡ് മുന്നിലെത്തി.