പെറുവുമായുള്ള കടുത്ത മത്സരം. വിജയവുമായി ബ്രസീല്‍ ഫൈനലില്‍

കോപ്പാ അമേരിക്കാ സെമിഫൈനലില്‍ വിജയവുമായി ബ്രസീല്‍ സെമിഫൈനലില്‍. പെറുവുമായുള്ള ഏക മത്സരത്തില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്.

ആദ്യ അരമണക്കൂറിനുള്ളില്‍ ഇരു ടീമിനും ലീഡ് നേടാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ബ്രസീലായിരുന്നു മത്സരത്തില്‍ ലീഡ് നേടിയത്. പെറു ബോക്സില്‍ തകര്‍പ്പന്‍ സ്കില്ലുമായി 3 താരങ്ങളെ മറികടന്ന് ലൂക്കാസ് പക്വേറ്റക്ക് കട്ട്ബാക്ക് നല്‍കുകയായിരുന്നു. ക്ലോസ് റേഞ്ചില്‍ ഷൂട്ട് ചെയ്യുക എന്നത് മാത്രമായിരുന്നു പക്വേറ്റക്ക് ചെയ്യേണ്ടിയിരുന്നത്.

രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പെറു ബ്രസീലിനെ വിറപ്പിച്ചു. സമനില ഗോള്‍ നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും പെറുവിന്‍റെ ഷോട്ട് എഡേഴ്സണ്‍ രക്ഷിച്ചു.

Brazil vs Peru

ജൂലൈ 10 ന് മാറക്കാനയിലാണ് ഫൈനല്‍. കൊളംമ്പിയ – അര്‍ജന്‍റീന സെമിഫൈനലിലെ വിജയിയാണ് ഫൈനലില്‍ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം കോപ്പാ കിരീടം ലക്ഷ്യമാക്കിയാണ് ബ്രസീല്‍ ടൂര്‍ണമെന്‍റില്‍ എത്തിയിരിക്കുന്നത്.