ഇവാൻ ആശാന്റെ കീഴിൽ കൊമ്പുകുലുക്കി തുടർച്ചയായ നാലാം വിജയം നേടി ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്.

ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ ആയിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിട്രിയോസ് ഡയമൻ്റകോസ് ആണ് ഗോൾ നേടിയത്.

ഇന്നലത്തെ വിജയത്തോടെ തുടർച്ചയായി നാലു മത്സരങ്ങൾ വിജയിച്ച റെക്കോർഡ് കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. ഇവാൻ എന്ന തന്ത്രശാലിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് ആ ചരിത്രം കുറിച്ചിരിക്കുന്നത്.

FB IMG 1670207553066

സീസണിലെ ആദ്യം മത്സരം വിജയിച്ച് പിന്നീട് തുടർച്ചയായി മൂന്നു മത്സരങ്ങൾ പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഒന്ന് പതറിയിരിന്നു. എന്നാൽ അടുത്ത നാലു മത്സരങ്ങളും വിജയിച്ച് അതിശക്തമായാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുന്നത്. നിലവിൽ 15 പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


ബ്ലാസ്റ്റേഴ്സിന്റെ ഈ ജൈത്രയാത്രയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ് സി ഗോവ, ഹൈദരാബാദ് എഫ് സി, ജംഷദ്പൂർ എഫ് സി എന്നീ ടീമുകളാണ് ഇരയായത്. കൊമ്പന്മാരുടെ അടുത്ത മത്സരം ബാംഗ്ലൂർ എഫ്സിക്കെതിരെയാണ്. കൊച്ചിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഇതേ ഫോം കൊമ്പന്മാർ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.