കൊച്ചിയിലെ മഞ്ഞപ്പടയുടെ അന്തരീക്ഷം പ്രശ്നമാകുമോ ? ആഷീഖിന്‍റെ മറുപടി ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴസ് എടികെ യെ നേരിടും. എടികെ നിരയില്‍ മലയാളി താരം ആഷിഖ് കരുണിയനും ഉണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ താരമായ സുഹൈറിനെതിരെ മഞ്ഞപ്പട ചാന്‍റ്സ് മുഴക്കിയിരുന്നു.

ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും വിശദീകരണവുമായി മഞ്ഞപ്പട കുറിപ്പ് ഇറക്കിയിരുന്നു. ഫൈനല്‍ വിസില്‍ വരെ കളിക്കാരന്‍റെ പേരോ, നാടോ നോക്കാതെ ഒരു എതിരാളി എന്ന രീതിയില്‍ മാത്രമേ അവരെ കാണുകയുള്ളു എന്നാണ് മഞ്ഞപ്പട പറഞ്ഞത്.

അതിനാല്‍ സുഹൈറിനുണ്ടായ സമാന അനുഭവം ആഷീഖിനും നേരിടേണ്ടി വരും. ഇതിനെ പറ്റി മലയാളി താരം പറഞ്ഞത് ഇങ്ങനെ

“എന്നെ സംബന്ധിച്ചിടത്തോളം, അന്തരീക്ഷം എന്നെ വിഷമിപ്പിക്കുന്നില്ല, കാരണം ഞാൻ മലപ്പുറം സ്വദേശിയാണ്, ഇതുപോലുള്ള ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ സെവൻസ് ഫുട്ബോൾ കളിച്ചാണ് ഞാൻ വളർന്നത്. 15 വയസ്സുള്ളപ്പോൾ മുതൽ എനിക്കെതിരെയുള്ള ചാന്‍റസുകള്‍ ഞാൻ കേട്ടിട്ടുണ്ട്. “

20221007 211305

ആഷീഖ് കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തുമോ ?

നിരവധി തവണ ആഷീഖ്, ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭാവിയില്‍ ഇനി കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ എന്ന ചോദ്യം ചോദിക്കുകയുണ്ടായി.

” ഞാന്‍ നിലവില്‍ ഒരു ക്ലബുമായി കോണ്‍ട്രാക്റ്റിലാണ്. 5 വര്‍ഷമാണ് കോണ്‍ട്രാക്റ്റ്. അത് കഴിഞ്ഞ് ആലോചിക്കാം ” ആഷീഖ് പറഞ്ഞു.