ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മോഹൻ ബഗാൻ ഫാൻസ് രംഗത്ത്

ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്നു മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.


എന്നാൽ തോൽവിയോടെ ആയിരുന്നു മോഹൻ ബഗാൻ ഈ സീസണിന് തുടക്കം കുറിച്ചത്. ചെന്നൈ എഫ്സിക്കെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെട്ടത്. ആദ്യ സീസൺ മുതൽ തന്നെ കൊൽക്കത്തയും കേരളവും ഐഎസ്എല്ലിലെ വലിയ ശത്രുക്കളാണ്. എന്നാൽ പതിവിലും വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് കൊൽക്കത്ത ആരാധകർ തന്നെയാണ്.

images 4 1


അതിന് കാരണം ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹമാണെന്ന് വിചാരിച്ചാൽ തെറ്റി. മോഹൻ ബഗാന്‍റെ ഉള്ളിലെ പ്രശ്നങ്ങളാണ് കാരണം. എടികെയുമായി മോഹൻ ബഗാൻ ലയിപ്പിച്ചതിന് ഇപ്പോഴും മോഹൻ ബഗാൻ ആരാധകർ എതിർപ്പിലാണ്.

images 5 1


ലയനശേഷം മോഹൻ ബഗാൻ എന്ന പേരിൻ്റെ കൂടെ എടികെ ചേർത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. മോഹൻ ബഗാൻ എന്ന പേര് ഒരു വികാരമാണെന്നും എടികെ എന്നത് ഫ്രാഞ്ചൈസി മാത്രമാണെന്നുമാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാനാണ് മോഹൻ ബഗാൻ ആരാധകരുടെ തീരുമാനം.