പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടെ തിരിച്ചു വരവ്. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍

18195990182532409668

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിയാണ് അര്‍ജന്‍റീനയുടെ വിജയം. ആദ്യ മത്സരത്തില്‍ സൗദിയുമായി തോറ്റു തുടങ്ങിയ അര്‍ജന്‍റീന, തുടര്‍ച്ചയായ രണ്ട് വിജയവുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അര്‍ജന്‍റീന അടുത്ത റൗണ്ടില്‍ എത്തിയത്.

മത്സരത്തില്‍ സമനില നേടിയാല്‍ അടുത്ത റൗണ്ടിലേക്ക് എത്താം എന്ന കാരണത്താല്‍ പ്രതിരോധത്തില്‍ ശ്രദ്ദിച്ചാണ് പോളണ്ട് ഇറങ്ങിയത്. അതേ സമയം തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്‌ച്ചവച്ച അര്‍ജന്‍റീന, 5ാം മിനിറ്റില്‍ തന്നെ ആദ്യ ഷൂട്ട് ഉതിര്‍ത്തു.

messi vs poland

മെസ്സിയുടെ ഷൂട്ട് അനായസം പോളിഷ് കീപ്പർ ചെസ്നി തടഞ്ഞു. 10 മിനിറ്റില്‍ വീണ്ടും മെസ്സി ചെസ്നിയെ പരീക്ഷിച്ചെങ്കിലും നിയർ പോസ്റ്റിൽ വെച്ച് ചെസ്നി തടഞ്ഞു. 33ാം മിനിറ്റില്‍ ഡിമരിയുടെ മഴവില്‍ കോര്‍ണര്‍ കിക്ക് വളരെ പ്രയാസപ്പെട്ടാണ് പോളണ്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്.

Poland v Argentina Group C FIFA World Cup Qatar 2022 2

36ാം മിനിറ്റില്‍ മെസ്സിയെ ഫൗള്‍ ചെയ്തു എന്ന കാരണത്താല്‍ വിവാദമായ പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കാവ്യനീതി എന്നോളം മെസ്സിയുടെ കിക്ക് ചെസ്നി രക്ഷപ്പെടുത്തി.

ezgif 4 1592573f0c

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലിസ്റ്ററിലൂടേ അര്‍ജന്‍റീന ഗോള്‍ നേടി. മൊലീന നല്‍കിയ കട്ട് പാസ്സില്‍ ബോട്ടം കോര്‍ണര്‍ ഫിനിഷിലൂടെയാണ് അര്‍ജന്‍റീനക്ക് ലീഡ് നല്‍കിയത്.

മിനിറ്റുകള്‍ക്ക് ശേഷം ഫ്രീകിക്കിലൂടെ പോളണ്ടിനു ഗോള്‍ നേടാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും ഹെഡര്‍ പോസ്റ്റിനരികിലൂടെ പോയി. തുടര്‍ച്ചയായി പോളണ്ട് ബോക്സിലേക്ക് ആക്രമിച്ചുകൊണ്ടിരുന്ന അര്‍ജന്‍റീനക്കായി രണ്ടാം ഗോള്‍ അല്‍വാരസാണ് നേടിയത്.

67ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പാസ്സില്‍ നിന്നും ടോപ്പ് കോര്‍ണറില്‍ ലക്ഷ്യത്തില്‍ എത്തിച്ചു. വീണ്ടും പല തവണ ഗോളിലേക്ക് എത്തിയ അര്‍ജന്‍റീനക്ക് പോളണ്ട് ഗോള്‍കീപ്പര്‍ മതിലായി. പിന്നീടും ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഗോളുകള്‍ പിറന്നില്ലാ.

ഡിസംബര്‍ 3 ന് ഓസ്ട്രേലിയക്കെതിരെയാണ് അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം

Scroll to Top