ഗ്രൂപ്പ് രാജാക്കന്മാരായി അർജൻ്റീന, പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടും.

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന പോളണ്ട് പോരാട്ടം. നിർണായക പോരാട്ടത്തിൽ പോളണ്ടിനെതിരെ ഏകപക്ഷീയമായ 2 ഗോളിന് വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതായി പ്രീ ക്വാർട്ടർ പ്രവേശനം അർജൻ്റീന നേടി.അർജൻ്റീനക്ക് വേണ്ടി മക്കലിസ്റ്റർ,ജൂലിയൻ അൽവാരസ് എന്നിവർ വലകുലുക്കി.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയക്കെതിരെ തോറ്റ് കൊണ്ട് തുടങ്ങിയ അർജൻ്റീന വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനം ആണ് അർജൻ്റീന കാഴ്ച്ചവെച്ചത്.തുടർച്ചയായ ആക്രമണങ്ങൾ ആയിരുന്നു പോളണ്ടിനെതിരെ അർജൻ്റീന കാഴ്ച്ച വെച്ചത്.

images 2022 12 01T120214.571 1

ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ അർജൻ്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ ആണ് നേരിടുക.അത് പ്രീ ക്വാർട്ടറിൽ അർജൻ്റീനക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമായിരിക്കും.അർജൻ്റീനക്ക് പുറമേ പോളണ്ട് ആണ് ഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടർ പ്രവേശനം നേടിയിട്ടുള്ളത്.

images 2022 12 01T120218.743 1

ഫ്രാൻസ് ആയിരിക്കും പോളണ്ടിൻ്റെ എതിരാളികൾ.അർജൻ്റീനക്ക് 6 പോയിൻ്റും, പോളണ്ടിന് 4 പോയിൻ്റും ആണ് ഉള്ളത്. മെക്‌സികോക്കും 4 പോയിൻ്റ് ആണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിൽ ആണ് പോളണ്ട് പ്രീക്വാർട്ടർ പ്രവേശനം നേടിയിട്ടുള്ളത്.അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് മെക്സിക്കോ പരാജയപ്പെടുത്തിയത്.