ക്രൊയേഷ്യയെ തോല്‍പ്പിക്കാനുള്ളത് ഞങ്ങള്‍ വിശകലനം ചെയ്തട്ടുണ്ട്. ചിലപ്പോള്‍ ശരിയാകും ; സ്കോലനി

ഫിഫ ലോകകപ്പിന്‍റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജന്‍റീനയും – ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം. ബ്രസീലിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ എത്തുമ്പോള്‍ നെതര്‍ലണ്ടിനെ മറികടന്നാണ് അര്‍ജന്‍റീന എത്തുന്നത്. രണ്ട് മത്സരങ്ങളിലും ഷൂട്ടൗട്ടിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ക്രൊയേഷ്യയെ പറ്റി സ്കോലണി വിശകലനം ചെയ്തു. ”ക്രോയേഷ്യ പല ടീമുകളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്രധാന കളിക്കാരെക്കുറിച്ചോ അവരുടെ ശക്തിയും ബലഹീനതകളും ഞാൻ പരാമർശിക്കുന്നില്ല, പക്ഷേ അവരെ എവിടെയാണ് വേദനിപ്പിക്കാൻ കഴിയുകയെന്ന് ഞങ്ങൾ വിശകലനം ചെയ്തു. ചിലപ്പോൾ ഇത് പ്രവർത്തിക്കും, ചിലപ്പോൾ അങ്ങനെയാകില്ല,” സ്കലോനി പറഞ്ഞു.

lionel scaloni

ക്രൊയേഷ്യന്‍ ടീമിന്‍റെ ഹൃദയമായ ലൂക്കാ മോഡ്രിച്ചിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 37ാം വയസ്സിലും നന്നായി കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അര്‍ജന്‍റീനന്‍ പരിശീലകന്‍ രേഖപ്പെടുത്തി.

Fjjs1HRWQAIO76T

“മോഡ്രിച് നമ്മുക്ക് പലർക്കും ഒരു മാതൃകയാണ്. കഴിവ് മാത്രമല്ല, സ്വഭാവവും കാരണം. നമ്മൾ അദ്ദേഹത്തെ ആസ്വദിക്കണം എന്നാണ് ഞാന്‍ പറയുന്നത്. നിങ്ങൾ ഫുട്ബോളിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവനെപ്പോലുള്ള കളിക്കാരെ നിങ്ങൾ ആസ്വദിക്കണം” സ്കോലനി കൂട്ടിച്ചേർത്തു.

പുലര്‍ച്ചെ 12:30 നാണ് മത്സരം. ലൂസൈല്‍ സ്റ്റേഡയത്തിലാണ് മത്സരം. മറ്റൊരു സെമിയില്‍ മൊറോക്കോ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ നേരിടും.