തുടർച്ചയായ രണ്ടാം തവണയും സീസണിലെ മികച്ച താരമായി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം സീസണിലാണ് അഡ്രിയൻ ലൂണ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 1×Batsporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരമാണ് താരത്തിന് ലഭിക്കുക.


കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലെയും തകർപ്പൻ പ്രകടനം തന്നെയാണ് ലൂണക്ക് ഈ അവാർഡ് നൽകിയത്. മൈതാനത്ത് ഈ സീസണിൽ ഉടനീളം മികച്ച പ്രകടനം തന്നെയാണ് ലൂണ കാഴ്ചവച്ചത്. ഈ സീസണിൽ നാല് ഗോളുകളാണ് താരം 20 മത്സരങ്ങളിൽ നിന്നും നേടിയത്.

luna

6 അസിസ്റ്റുകളും ഈ സീസണിൽ താരം നേടിയിട്ടുണ്ട്. നാലു ഗോളുകളും ആറ് അസിസ്റ്റുകളുടെ പത്ത് ഗോൾ കോണ്ട്രിബ്യൂഷൻ ആണ് താരം ഇത്തവണ നടത്തിയിരിക്കുന്നത്. ഇത്തവണത്തെ പ്ലേഓഫിൽ ബ്ലാസ്റ്റേഴ്സിന് എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഈ ഉറുഗ്വായ് താരം വഹിച്ചിട്ടുള്ളത്.

images 2023 03 09T121847.718

2025 വരെയാണ് ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്. താരത്തെ റാഞ്ചാനായി ഈസ്റ്റ് ബംഗാൾ അടക്കമുള്ള മറ്റ് ഐഎസ്എൽ ടീമുകൾ രംഗത്തുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.