മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ് വിജയം നേടുന്നത്.

ഫെര്‍ലാന്‍റ് മെന്‍റിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് മിഡ്ഫീല്‍ഡര്‍ റെമോയെ ആദ്യ പകുതിയില്‍ തന്നെ ചുവപ്പ് കാര്‍ഡിലൂടെ നഷ്ടമായി. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ റയല്‍ മാഡ്രിഡിനായില്ലാ. തകര്‍പ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ ഗൊല്ലിനി റയല്‍ മാഡ്രിഡിനെ ഗോളില്‍ നിന്നും അകറ്റി.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യാസമായിരുന്നില്ലാ. റയല്‍ മാഡ്രിഡിന്‍റെ ഷോട്ടുകള്‍ ഗോളില്‍ നിന്നും അകന്നു. ഒടുവില്‍ മത്സരത്തിന്‍റെ 87ാം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് ഫെര്‍ലാന്‍റ് മെന്‍റി റയല്‍ മാഡ്രിഡിനു വിലപ്പെട്ട എവേ ഗോള്‍ കണ്ടെത്തി. ഷോട്ട് കോര്‍ണര്‍ കളിച്ച് ഒരു ലോങ്ങ് റേഞ്ച് ശ്രമത്തിലൂടെയാണ് അറ്റ്ലാന്‍റ ഗോള്‍കീപ്പറെ മറികടന്നത്. രണ്ടാം പാദ മത്സരം മാര്‍ച്ച് 17 ന് നടക്കും

Read More  ചാംപ്യന്‍സ് ലീഗിനു ഭീക്ഷണി. 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here