വര്‍ഗീയ വിഷങ്ങള്‍ക്കെതിരെ ഷമിക്ക് പിന്തുണയുമായി താരങ്ങള്‍ രംഗത്ത്

20211025 154330

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ അധികം നിരാശയും വേദനയും സമ്മാനിച്ചാണ്‌ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയത്. ഐസിസിയുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാക് ടീമിനോട് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കി.തുടർച്ചയായ 12 മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങാതെ മുന്നേറിയ ഇന്ത്യൻ ടീമിന് ഇന്നലെ പൂർണ്ണമായി പിഴച്ചത് നാം കണ്ടു. എന്നാൽ ഇന്നലത്തെ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം താരങ്ങൾക്കും എതിരെ അതിരൂക്ഷ വിമർശനം ഉയർന്നുകഴിഞ്ഞു.

ഏറ്റവും അധികം ആക്ഷേപം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അടക്കം ഉയർന്നത് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് എതിരെ മാത്രമാണ്. മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസ് വഴങ്ങിയപ്പോൾ താരം പതിനെട്ടാം ഓവറിൽ വഴങ്ങിയ 17 റൺസാണ് തോൽവിക്കുള്ള കാരണം എന്നും ചില ആരാധകർ രൂക്ഷ വിമർശനം ഉന്നയിക്കുമ്പോൾ പലരും ദേശീയതയും അടക്കം ഉന്നയിച്ചാണ് ഷമിയെ ലക്ഷ്യമിടുന്നത്.

എന്നാൽ മുഹമ്മദ് ഷമിക്ക് എതിരായ നാണംകെട്ട ഈ സോഷ്യൽ മീഡിയ പ്രകോപനത്തിനും ഒപ്പം പ്രവർത്തിക്കും എതിരെ മുൻ താരങ്ങൾ കൂടി രംഗത്ത് എത്തുകയാണ് ഇപ്പോൾ.സോഷ്യൽ മീഡിയയിൽ ഷമിക്ക് എതിരെ നടക്കുന്ന ആക്രമണം ഒഴിവാക്കേണ്ടത് എന്നുള്ള അഭിപ്രായം പങ്കിടുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.”നിങ്ങൾ വേഗം ഇത്തരത്തിലുള്ള ഏതാനും മണ്ടത്തരം അവസാനിപ്പിക്കണം. മുൻപും നാം ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ പല തവണയായി കളിച്ചിട്ടുണ്ട്.ഇന്ത്യൻ ടീം അനേകം തവണയും പാകിസ്ഥാനോട് തോൽവി വഴങ്ങിയിട്ടുണ്ട്.അന്നൊക്കെ ആരും പാകിസ്ഥാനിലേക്ക് പോകാനും ഒന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം അതിവേഗം അവസാനിപ്പിക്കണം “മുൻ ആൾറൗണ്ടർ അഭിപ്രായം വിശദമാക്കി.

അതേസമയം മുഹമ്മദ്‌ ഷമിക്ക് എതിരെ നടക്കുന്ന സോഷ്യൽ മീഡിയയിലെ ഈ ആക്രമണത്തെ മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ് വിമർശിച്ചു. “ഷമി എന്നും ടീം ഇന്ത്യയുടെ സ്റ്റാർ ബൗളർ തന്നെയാണ് അവൻ എന്നും ഒരു ചാമ്പ്യൻ ഫാസ്റ്റ് ബൗളറാണ്. ഷമിക്ക് എതിരായി ഇപ്പോൾ നടക്കുന്ന ഈ സോഷ്യൽ മീഡിയയിലെ ആക്രമണം ഞെട്ടിക്കുന്നതാണ് അവന് ഒപ്പമാണ് എല്ലാവരും “സെവാഗ് ഇപ്രകാരം ട്വീറ്റ് ചെയ്തു

Scroll to Top