ഒറ്റകൈ സിക്സ് റിഷഭ് പന്ത് അവസാനിപ്പിച്ചട്ടില്ലാ. തുടര്‍ച്ചയായ രണ്ട് സിക്സുകള്‍.

    ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദയനീയ തുടക്കം. പവര്‍പ്ലേ അവസാനിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (0), കെ.എൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവരാണ് പുറത്തായത്. ഇരട്ട വിക്കറ്റുമായി ഷഹീന്‍ അഫ്രീദി, ഒരു വിക്കറ്റ് നേടിയ ഹസന്‍ അലി ചേര്‍ന്നാണ് ഇന്ത്യക്ക് മോശം തുടക്കം സമ്മാനിച്ചത്.

    അഞ്ചാമതായി ബാറ്റ് ചെയ്യാനെത്തിയ റിഷഭ് പന്തും, ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 30 പന്തില്‍ 2 ഫോറും 2 സിക്സും അടക്കം 39 റണ്ണാണ് നേടിയത്.

    റിഷഭ് പന്ത് നേടിയ രണ്ട് സിക്സും ഒറ്റ കയ്യിലാണ് ഷോട്ട് പായിച്ചത്. ഐപിഎല്ലിലും റിഷഭ് പന്തിന്‍റെ മനോഹരമായ ഒറ്റ കൈ സിക്സുകള്‍ കണ്ടിരുന്നു. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഹസ്സന്‍ അലിയെയാണ് തുടര്‍ച്ചയായ രണ്ട് സിക്സുകള്‍ക്ക് റിഷഭ് പന്ത് പറത്തിയത്.