അല്‍വാരോ വാസ്കസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.

ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം അൽവാരോ വാസ്ക്വസിനെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കാന്‍ ഐ എസ് എല്ലിലെ രണ്ട് ക്ലബുകൾ സ്പാനിഷ് താരത്തെ സമീപിച്ചിരുന്നുവെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഒപ്പം ചേരുവാന്‍ അല്‍വാരോ വാസ്കസ് തീരുമാനിക്കുകയായിരുന്നു.

സ്പാനിഷ് 2–ാം ഡിവിഷൻ ലീഗിലെ സ്പോർട്ടിങ് ഗിഹോണിൽനിന്നാണു വാസ്കെസ് വരുന്നത്. എസ്പാന്യോളിൽ തുടങ്ങി ഗെറ്റഫെ, സരഗോസ ടീമുകളിൽ ഗോളടിച്ചുകൂട്ടിയ താരമാണ്. 2022 ജൂൺ വരെ സ്പോർട്ടിങ്ങുമായുള്ള കരാറുള്ള അൽവാരോ ഉഭയസമ്മതപ്രകാരം പിരിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തുന്ന നാലാമത്തെ വിദേശ താരമാണ് വാസ്ക്വസ്. നേരത്തെ ബോസ്നിയൻ പ്രതിരോധ താരം എനസ് സിപോവിച്ചിനേയും, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണയേയും ടീമിലെത്തിച്ചിരുന്ന ബ്ലാസ്റ്റേഴ്സ്, അർജന്റൈൻ താരം ജോർജ് പേരെയ്‌ര ഡയസിനെയും ടീമിലെത്തിച്ചിരുന്നു.