വിജയിക്കാന്‍ ഇവര്‍ മാത്രം മതി. പ്രശംസയുമായി സഹീര്‍ ഖാന്‍

875521 1

ദക്ഷിണാഫ്രിക്കയുമായി പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ഫാസ്റ്റ് ബൌളിംഗ് നിരയെ പുകഴ്ത്തി കൊണ്ട് മുൻ താരം സാഹീർ ഖാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ടെസ്റ്റ്‌ മത്സരത്തിൽ തന്നെ ഇരുപത് വിക്കറ്റ് നേടാൻ കഴിവുള്ളവരാണ് ഇന്ത്യൻ ബൗളേഴ്‌സ്. ദക്ഷിണാഫ്രിക്ക പര്യടനത്തിൽ പരിചയ കൂടുതലുള്ള ബൗളർമാറായ ജസ്പ്രീത് ബുംറ, മുഹമ്മദ്‌ ഷമ്മി എന്നിവർ ടീമിലെക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

എന്നാൽ പേസ് നിര കൈകാര്യം ചെയ്യുന്ന മറ്റ് കളിക്കാറാണ് ഇഷാന്ത്‌ ശർമ, ഉമേഷ്‌ യാഥവ്, ശാർദൂൽ താക്കൂർ എന്നിവർ. എല്ലാ ടെസ്റ്റിലും ഇരുപത് വിക്കെറ്റ് നേടാൻ കഴിയുള്ളവരാണ് ഇവർ. ലോകത്തിലെ വിവിധ മൈതാനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബൗളമാർ ഉള്ള ടീം സമ്പന്നമായിരിക്കും.

എക്സ്ട്രാ ബൗൺസിനും ബാറ്റ്സ്മാനെ വളരെ പെട്ടെന്ന് വീഴ്ത്താൻ ഇഷാന്ത്‌ ശർമയെ പോലെ ഉയരമുള്ള ബൗളമാർ നമ്മളുടെ ഇടയിലുണ്ട്. വളരെ സ്ഥിരതയോടെയും വേഗത്തിൽ വിക്കെറ്റ് എടുക്കുന്ന ഷമ്മി പോലത്തെ ബൗളമാറാണ് ടീമിന്റെ അഭിമാനം. എത്ര വലിയ ബാറ്റ്സ്മാനെയും നിമിഷ നേരം കൊണ്ട് വിക്കെറ്റ് എടുക്കാൻ കഴിയുന്ന അംഗങ്ങളാണ് ടീമിലുള്ളത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

പകരക്കാരുടെ സ്ഥാനത്താണെങ്കിലും സിറാജ്, ഉമേഷ്‌ തുടങ്ങിയ കളിക്കാരെയും പുകഴ്ത്താൻ സഹീർ മറന്നില്ല. ഇന്ത്യയ്ക്ക് വിജയം നേടാൻ ഫാസ്റ്റ് ബൗളേഴ്‌സ് മാത്രം മതിയെന്നാണ് സഹീർ പറയുന്നത്. കഴിഞ്ഞ ദിവസം ഹിന്ദുസ്റ്റാൻ ടൈസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ സഹീർ തുറന്നു പറഞ്ഞത്.

Scroll to Top