ആദ്യ മത്സരത്തില്‍ റണ്‍ വഴങ്ങി യൂസവേന്ദ്ര ചാഹൽ :വിക്കറ്റ് നേട്ടത്തിൽ ബുംറക്ക്‌ ഒപ്പമെത്തി

IMG 20210313 190005

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ബൗളിങ്ങിൽ വമ്പൻ പരാജയം ആയെങ്കിലും  ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിലെ തേടി ഒരു അപൂർവ്വ  നേട്ടമെത്തി. ആദ്യ ടി:20യിൽ  ഒരു വിക്കറ്റ് നേട്ടത്തോടെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ചാഹല്‍. പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ചാഹല്‍ പിന്തള്ളിയത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ ചാഹലിനെ ഇംഗ്ലീഷ് ബാറ്റിംഗ് നിര അടിച്ചോടിച്ചു എന്ന് വേണം പറയുവാൻ .താരം 44 റൺസാണ് മൊട്ടേറയിൽ വഴങ്ങിയത് .

മത്സരത്തിൽ  രണ്ടാം ഓവറിൽ  ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കിയതോടെ ടി20 ക്രിക്കറ്റില്‍ 60 വിക്കറ്റായി ചാഹലിന്. തന്റെ കരിയറിലെ 46ാം മത്സരം കളിക്കുന്ന ചാഹൽ  ബുമ്രയുടെ 59 വിക്കറ്റ് നേട്ടമാണ് താരം  പിന്തള്ളിയത്. 50 മത്സരങ്ങളില്‍ നിന്നാണ് ബുമ്ര 59 വിക്കറ്റ് വീഴ്ത്തിയത്. അന്താരാഷ്ട്ര  കരിയറില്‍ 100-ാമത്തെ മത്സരം കൂടിയായിരുന്നു താരത്തിന്റേത് .

നേരത്തെ 2016ല്‍ ഇന്ത്യക്കായി  സിംബാബ്‌വെയ്‌ക്കെതിരെയാണ് ചാഹല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇന്ത്യക്കായി 54 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ചാഹല്‍ 92 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടി:20യിൽ ഇന്ത്യയുടെ ലീഡിങ് സ്പിന്നറായ ചാഹൽ പരമ്പരയിൽ മികച്ച പ്രകടനത്തോടെ തിരികെ വരും എന്നാണ് ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷിക്കുന്നത് .

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top