ഇന്ത്യയെ ഓസീസ് 3-1 ന് പരാജയപ്പെടുത്തുമെന്ന് വോൺ, മറുപടി നൽകി യുവരാജ് സിംഗ്.

india vs australia nagpur test 2023

ലോകക്രിക്കറ്റിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പോരാട്ടമാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ. കഴിഞ്ഞ സമയങ്ങളിലൊക്കെയും വലിയ പ്രചാരമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾക്ക് ലഭിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പരകളിൽ വിജയം സ്വന്തമാക്കിയപ്പോൾ ആവേശം അണപൊട്ടുകയുണ്ടായി.

ഇത്തവണയും ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യ. നവംബർ 22 മുതലാണ് ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്. കരുത്തരായ 2 ടീമുകളും മൈതാനത്ത് പോരാട്ടം നയിക്കുമ്പോൾ ഇത്തവണയും ആവേശം അതിരുകടക്കും എന്ന് ഉറപ്പാണ്. ഇതിനിടെ പരമ്പരയിൽ ആര് വിജയം സ്വന്തമാക്കും എന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ.

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് സീരീസാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പര എന്ന് മൈക്കിൾ വോൺ പറയുകയുണ്ടായി. മാത്രമല്ല ഓസ്ട്രേലിയ ഇത്തവണത്തെ ബോർഡർ-ഗവാസ്കർ ട്രോഫി 3-1 എന്ന നിലയിൽ സ്വന്തമാക്കുമെന്നും മൈക്കിൾ വോൺ വിശ്വസിക്കുന്നു. ഇത്തവണ 5 ടെസ്റ്റ് മത്സരങ്ങളാണ് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ അണിനിരക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിക്കുന്നത്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ കഴിഞ്ഞ 4 തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

മാത്രമല്ല ഓസ്ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 2 തവണ കിരീടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2018-2019 പരമ്പരയിലും 2020-2021 പരമ്പരയിലും ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയക്കെതിരെ വിപ്ലവം തീർക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ഇത്തവണ ഓസ്ട്രേലിയ കിരീടം തിരിച്ചുപിടിക്കും എന്നാണ് മൈക്കിൾ വോൺ വിശ്വസിക്കുന്നത്. മൈക്കിൾ വോണിനൊപ്പം ചർച്ചയിൽ പങ്കെടുത്ത മറ്റൊരു താരം ആദം ഗിൽക്രിസ്റ്റ് ആയിരുന്നു. പരമ്പരയിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ഗില്ലിയും പ്രവചിച്ചിരിക്കുന്നത്.

പരമ്പരയിൽ 3-2 എന്ന നിലയിൽ ഓസ്ട്രേലിയ വിജയിക്കുമെന്ന് ഗില്ലി പറയുകയുണ്ടായി. അതേസമയം ചർച്ചയിലെ മറ്റൊരു താരമായ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിംഗിന്റെ അഭിപ്രായം മറ്റൊന്നാണ്. ഇന്ത്യ ഇത്തവണ ബോർഡർ- ഗവാസ്കർ ട്രോഫി 3-2 എന്ന നിലയിൽ സ്വന്തമാക്കുമെന്ന് യുവരാജ് പറയുകയുണ്ടായി. ഇതുവരെ 10 ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരകളാണ് നടന്നിട്ടുള്ളത്. ഇതിൽ 6 തവണ കിരീടം സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. 2014- 15 സീസണിൽ ആയിരുന്നു അവസാനമായി ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

Scroll to Top