26 പന്തില്‍ 82 റണ്‍സ്. തകര്‍ത്തടിച്ച് യൂസഫ് പത്താന്‍. ജൊഹാനസ്ബര്‍ഗ് ഫൈനലില്‍

സിംബാബ്വേ – ആഫ്രോ ടി10 ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്‍. 9.5 ഓവറില്‍ 141 റണ്‍സ് വിജയലക്ഷ്യം മറികടന്നു ജൊഹാനസ്ബര്‍ഗ് ബഫലോസ് ഫൈനലില്‍ എത്തി. ഡര്‍ബനെതിരെയായിരുന്നു യൂസഫ് പത്താന്‍റെ തകര്‍പ്പന്‍ പ്രകടനം.

F2IeA5fbMAApGHJ 1

46 പന്തില്‍ 126 റണ്‍സ് വേണമെന്ന നിലയില്‍ നിന്നുമാണ് യൂസഫ് പത്താന്‍ ജൊഹാനസ്ബര്‍ഗിനെ രക്ഷിച്ചത്. 26 പന്തില്‍ 4 ഫോറും 9 സിക്സും സഹിതം 82 റണ്‍സ് നേടി യൂസഫ് പത്താന്‍ പുറത്താകതെ നിന്നു. ചതാരയെ 6,4,6,4 എന്നിങ്ങനെ അടിച്ചാണ് 1 പന്ത് ബാക്കി നില്‍ക്കേ ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ഇതു കൂടാതെ പാക്ക് താരത്തിന്‍റെ ഒരോവറില്‍ 24 റണ്‍സാണ് യൂസഫ് പത്താന്‍ അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത് ഡര്‍ബനായി ആന്ദ്രേ ഫ്ലച്ചര്‍ (39) ആസിഫ് അലി (32) നിക്ക് വെല്‍ (24) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

ജൂലൈ 29 ന് ഹരാരയില്‍ ആണ് ഫൈനല്‍ പോരാട്ടം.