സച്ചിന്റെ ട്വീറ്റിൽ പ്രതിഷേധം വർധിക്കുന്നു :സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

IMG 20210206 083652

കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററില്‍ കൂടി രൂക്ഷമായ  പ്രതികരണം നടത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് ട്വീറ്റിനെതിരെ  പ്രതിഷേധിച്ചത്. നഗരത്തിൽ  പ്രകടനവും മുദ്രാവാക്യവുമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചത്.

നേരത്തെ പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ സഹോദരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ  ട്വീറ്റ് ഏറെ ചർച്ചചെയ്യപ്പെട്ടത് .

സച്ചിന്‍  തന്റെ ട്വീറ്റിലൂടെ  പറയുന്നത് ഇപ്രകാരമാണ്  ”ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ നമ്മൾ എന്നും  ഒന്നിച്ചുനില്‍ക്കണം.” സച്ചിന്‍ കുറിച്ചിട്ടു. കൂടെ ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ ഉപയോഗിച്ചിട്ടുണ്ട് .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം  സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റിന് ഏറെ പ്രാധാന്യമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് . ഇപ്പോൾ തന്നെ  ഒട്ടേറെയാളുകൾ  സച്ചിനെ അനുകൂലിച്ചും വിമർശിച്ചും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി കഴിഞ്ഞു .

Scroll to Top