രോഹിത് ശര്‍മ്മ മടങ്ങിയെത്തുമ്പോള്‍ പൂജാരയെ പുറത്താക്കണം. അഭിപ്രായവുമായി സല്‍മാന്‍ ബട്ട്

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പൂജാരയുടെ പുറത്താകല്‍ മാത്രമാണ് ഇന്ത്യന്‍ ക്യാംപിനു ആശങ്ക സൃഷ്ടിച്ചത്. റണ്‍സൊന്നുമെടുക്കാതെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജാര പുറത്തായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇത് രണ്ടാമത്തെ ഗോള്‍ഡന്‍ ഡക്കാണ് പൂജാര കുറിച്ചത്.

ഇപ്പോഴിതാ രോഹിത് ശര്‍മ്മ തിരിച്ചെത്തുമ്പോള്‍ പൂജാരയെ ഒഴിവാക്കണമെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ടിന്‍റെ അഭിപ്രായം. രോഹിത് ശര്‍മ്മക്ക് പകരം ഓപ്പണറായി എത്തിയ മായങ്ക് അഗര്‍വാള്‍, കെല്‍ രാഹുലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഈ പരമ്പരക്ക് ശേഷം ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ മാറ്റുന്നത് അനീതിയാകും.

‘‘പൂജാര ഇപ്പോൾ ഫോമിലല്ല. അതുകൊണ്ടുതന്നെ രോഹിത് ശർമ മടങ്ങിയെത്തുമ്പോൾ പൂജാരയെ ടീമിൽനിന്നു മാറ്റേണ്ടതായി വരും. കാരണം ഫോമിലുള്ള ഒരു താരത്തെ ടീമിൽനിന്നു മാറ്റാനാകില്ലല്ലോ

ഇത്തരത്തിലുള്ള നീക്കത്തെ ഒരിക്കലും അനുകൂലിക്കാത്ത ആളാണു ഞാൻ. ന്യൂസീലൻഡിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ ശ്രേയസ് അയ്യരെ പുറത്തിരുത്തി. സീനിയർ താരങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണയ്ക്കാറുണ്ട്. അതു നല്ലതുമാണ്. എന്നാൽ, പൂജാര റൺസ് നേടേണ്ടതുണ്ട് ” സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.