ഇത്തവണ ലങ്കയിൽ കളിക്കുക പുതിയ ചാഹൽ :ആത്മവിശ്വാസവുമായി താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായക ശ്രീലങ്കൻ പര്യടനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ആരൊക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്ന സംശയത്തിലാണ്. വളരെ ഏറെ ആരാധകരെ തന്റെ ലെഗ്സ്പിൻ ബൗളിംഗ് പ്രകടനങ്ങളാൽ സ്വന്തമാക്കിയ കുൽദീപ് യാദവ് :യൂസ്വേന്ദ്ര ചാഹൽ സ്പിൻ ജോഡി വീണ്ടും ഒരിക്കൽ കൂടി ഈ പരമ്പരയിൽ ഇന്ത്യൻ ടീമിനായി പന്തെറിയുമോയെന്നതും ആരാധകരുടെ എല്ലാം പ്രധാന ആകാംക്ഷയാണ്. ഏറെ ക്രിക്കറ്റ്‌ പ്രേമികൾ ഉറ്റുനോക്കുന്നത് ടി :20, ഏകദിന പരമ്പരകളിലെ സ്പിന്നർ ചാഹലിന്റെ പ്രകടനമാണ്. വരുന്ന മാസം ടി :20 ലോകകപ്പ് കൂടി വരാനിരിക്കെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് താരത്തിനും പ്രധാനമാണ്.

ഇപ്പോൾ ഇക്കാര്യം തുറന്ന് സമ്മതിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഈ ലങ്കൻ പരമ്പര നിർണായകമാണ് എന്ന് അഭിപ്രായപ്പെട്ട താരം ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി മോശം പ്രകടനം മാത്രം കാഴ്ചവെക്കുന്നതിൽ നിരാശയും തുറന്ന് പറഞ്ഞു. “നിങ്ങൾക്ക് എല്ലാം ലങ്കൻ പരമ്പരയിൽ ആത്മവിശ്വാസത്തോടെ മാത്രം പന്തെറിയുന്ന ചാഹലിനെ കാണാം. ഏറെ നാളുകളായി പ്രതീക്ഷിച്ച പോലെ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇവിടെ പരമ്പര കളിക്കുമ്പോൾ സമ്മർദ്ദം കുറവാണ്. എങ്കിലും രണ്ട് പരിശീലനം മത്സരം ഇതിനകം പൂർത്തിയാക്കിയത് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട് ” ചാഹൽ അഭിപ്രായം വിശദമാക്കി.

“ഇത്തവണത്തെ ലിമിറ്റഡ് ഓവർ പരമ്പരകളിൽ സാധാരണ താൻ പന്തെരിയുന്ന ശൈലിയിൽ നിന്നും വ്യത്യസ്തമായി രണ്ട് വേരിയേഷൻ അധികം പ്രയോഗിക്കും.കൂടുതൽ വിശ്വാസം എന്റെ ബൗളിങ്ങിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ടീമിന്റെ എല്ലാ ഒരുക്കങ്ങളും മികച്ചതാണ്. കുറച്ച് അധികം നാളുകൾക്ക് ശേഷമാണ് ഒരു പരമ്പര ഇന്ത്യക്കായി കളിക്കുന്നതും ” ചാഹൽ വാചാലനായി.നിലവിൽ ലങ്കയിൽ എത്തിയ ഇന്ത്യൻ സംഘം രണ്ട് ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരങ്ങൾ കോച്ച് ദ്രാവിഡിന്റെ മേൽനോട്ടത്തിൽ കളിച്ചു.