കോഹ്ലി വേറെ ലെവൽ ക്യാപ്റ്റൻ :എല്ലാവരോടും സ്നേഹമെന്ന് മുൻ പാക് താരം

IMG 20220117 151655 2

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ തന്റെ ഒരൊറ്റ പ്രഖ്യാപനത്താൽ ഞെട്ടിക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞ ദിവസം തന്നെ സാധിച്ചിരുന്നു. ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ ഒഴിയുന്ന കാര്യം സോഷ്യൽ മീഡിയ പോസ്റ്റ്‌ വഴി അറിയിച്ച വിരാട് കോഹ്ലി ഇപ്പോൾ സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരക്കായുള്ള ഒരുക്കത്തിലാണ്.

വിരാട് കോഹ്ലി ടെസ്റ്റ്‌ നായക സ്ഥാനവും ഒഴിഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് തുറന്ന് പറയുകയാണിപ്പോൾ മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമീർ. മുൻപ് പല തവണ ഇന്ത്യ: പാകിസ്ഥാൻ മത്സരങ്ങൾ നടന്നപ്പോൾ ശ്രദ്ധേയമായി മാറിയത് കോഹ്ലി :ആമീർ പോരാട്ടമാണ്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ടീം പാകിസ്ഥാനോട് തോറ്റപ്പോൾ വിരാട് കോഹ്ലിയുടെ വിക്കറ്റ് അടക്കം വീഴ്ത്തിയത് മുഹമ്മദ്‌ ആമീറാണ്

കോഹ്ലിയെ ബെസ്റ്റ് നായകൻ എന്നാണ് മുഹമ്മദ്‌ ആമീർ വിശേഷിപ്പിക്കുന്നത്.” ബ്രദർ എന്നെ സംബന്ധിച്ചിടത്തോളം നീ എന്നും ബെസ്റ്റ് നായകനാണ്. നീ എന്നും വരാനിരിക്കുന്ന തലമുറയുടെ നായകനാണ്.കരിയർ മികവിനാൽ നീ യുവതാരങ്ങളുടെ എല്ലാം പ്രചോദനമാണ്‌.കളിക്കളത്തിൽ ഇനിയും നിന്റെ മികച്ച പ്രകടനങ്ങൾ തുടരട്ടെ “ആമീർ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അതേസമയം പാകിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ അടക്കം വിരാട് കോഹ്ലിക്ക് ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞെന്നുള്ളതായ പ്രഖ്യാപനത്തിന് പിന്നാലെ ആശംസകൾ നേർന്നു. ലോക ക്രിക്കറ്റിലെ നമ്പർ വൺ താരമാണ് കോഹ്ലിയെന്നാണ് പാകിസ്ഥാൻ സ്റ്റാർ ഓപ്പണർ മുഹമ്മദ്‌ റിസ്വാൻ വാക്കുകൾ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പര 2-1ന് തോറ്റ ശേഷമാണ് കോഹ്ലിയുടെ ഈ ഒരു പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയം.

Scroll to Top