പോയിന്‍റ് ടേബിളില്‍ ഇന്ത്യന്‍ സ്ഥാനം ദയനീയം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്താഫ്രിക്കന്‍ കുതിപ്പ്

India ane south africa scaled

കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്കെതിരെ നേടിയത്. ആദ്യ ടെസ്‌റ്റില്‍ തോല്‍വി നേരിട്ടട്ടും തകര്‍പ്പന്‍ തിരിച്ചു വരവാണ് ഡീന്‍ എല്‍ഗാറുടെ നായക മികവില്‍ സൗത്താഫ്രിക്ക നേടിയ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ പരമ്പര കളിക്കുന്ന സൗത്താഫ്രിക്ക പരമ്പര വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി ഉയര്‍ന്നു.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി 66.67 വിജയശതമാനവുമായി സൗത്താഫ്രിക്ക നാലമതേക്ക് ഉയര്‍ന്നത്. അതേ സമയം ടെസ്റ്റ്  ചാംപ്യന്‍ഷിപ്പിലെ മൂന്നാം പരമ്പര കളിക്കുന്ന ഇന്ത്യ അഞ്ചാമതേക്ക് താഴ്ന്നു. മൂന്നു പെനാല്‍റ്റി പോയിന്‍റുമുള്ള ഇന്ത്യ 53 പോയിന്‍റും 49.07 വിജയ ശതമാനവുമായി അഞ്ചാമതാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുള്ള ടീമാണ് ഇന്ത്യ.

എന്നാല്‍ പോയിന്‍റ് ശതമാന കണക്കിലാണ് ടേബിള്‍ സ്ഥാനങ്ങള്‍ നിര്‍ണയിക്കുക. കളിച്ച രണ്ട് ടെസ്റ്റിലും വിജയിച്ച് 100 ശതമാനം പോയിന്‍റുമായി ശ്രീലങ്കയാണ് ഒന്നാമത്. നിലവില്‍ ആഷസ്സ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയ 83.33 ശതമാനവുമായി രണ്ടാമതാണ്. 75 ശതമാനം പോയിന്‍റുമായി പാക്കിസ്ഥാന്‍ മൂന്നാമതാണ്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
20220114 204839

ശ്രീലങ്കകെതിരെ രണ്ട് ടെസ്റ്റ്, ഇംഗ്ലണ്ട് പരമ്പരയില്‍ പൂര്‍ത്തിയാക്കാനുള്ള അവസാന ടെസ്റ്റ്, ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ്, ഓസ്ട്രേലിയന്‍ ടീമിനെതിരെ 4 ടെസ്റ്റ് എന്നിവയാണ് ഇന്ത്യന്‍ ടീം ഇനി കളിക്കാനുള്ളത്.

Scroll to Top