മാജിക് ബോളിൽ ലബുഷൈന്റെ സ്റ്റമ്പ് പറത്തി “ഷമി അറ്റാക്ക്”!! ഇന്ത്യയ്ക്ക് മേൽക്കൈ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയൻ ബാറ്റർ ലബുഷൈന്റെ കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷാമി. മത്സരത്തിൽ ആദ്യദിനത്തിലെ രണ്ടാം സെഷനിലെ ആദ്യ പന്തിലാണ് ലബുഷൈന്റെ കുറ്റി ഷാമി തെറിപ്പിച്ചത്. മത്സരത്തിൽ മികവാർന്ന ബാറ്റിംഗ് തന്നെയായിരുന്നു ലബുഷൈൻ കാഴ്ചവച്ചത്. എന്നാൽ കൃത്യമായ സമയത്ത് ലബുഷൈന്റെ വിക്കറ്റ് നേടി ഷാമി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ഉണ്ടായത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ 25ആം ഓവറിലെ ആദ്യ പന്തിലായിരുന്നു ഷാമിയുടെ ഈ തകർപ്പൻ വിക്കറ്റ് പിറന്നത്.

ഷാമിയെ അടിച്ചു തൂക്കാൻ നിന്ന് ലബുഷൈന്റെമുൻപിലേക്ക് ഒരു ഫുൾ ബോൾ ആയിരുന്നു ഷാമി എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് ഡ്രൈവ് ചെയ്യാൻ ലബുഷൈൻ ശ്രമിച്ചു. സ്ട്രൈറ്റ് പന്ത് അടിച്ചകറ്റി ബൗണ്ടറിൽ നേടാനായിരുന്നു ലബുഷൈന്റെ ശ്രമം. എന്നാൽ കൃത്യമായ സമയത്ത് മൂവ് ചെയ്ത പന്ത് സ്റ്റമ്പ് തെറിപ്പിക്കുകയാണ് ഉണ്ടായത്. ഇതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ വന്നെത്തുകയും ചെയ്തു. മത്സരത്തിൽ 62 പന്തുകൾ നേരിട്ട് ലബുഷൈൻ 26 റൺസ് ആയിരുന്നു നേടിയത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണർ ഖവാജയെ പുറത്താക്കി മികച്ച തുടക്കം തന്നെയായിരുന്നു മുഹമ്മദ് ഷാമി ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും ലബുഷൈനും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 69 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയത്.

361252

ശേഷം ശർദൂൽ താക്കൂർ ഡേവിഡ് വാർണറെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകർക്കുകയുണ്ടായി. വാർണർ 60 പന്തുകളിൽ 43 റൺസ് മത്സരത്തിൽ നേടി. ശേഷമാണ് മുഹമ്മദ് ഷാമി ഒരു ഉഗ്രൻ പന്തിൽ ലബുഷൈന്റെ കുറ്റി പിഴുതെറിഞ്ഞത്. ഇതോടെ ഓസ്ട്രേലിയ 80 നു 3 എന്ന നിലയിൽ തകർന്നിട്ടുണ്ട്. ആദ്യദിവസം ഇനിയും ഓവറുകൾ അവശേഷിക്കെ എത്രയും വേഗം ഓസ്ട്രേലിയൻ ഇന്നിംഗ്സ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. മത്സരത്തിൽ ഇതുവരെ ഇന്ത്യൻ ബോളർമാർ നിലവാരമുള്ള പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്.